രണ്ടേ രണ്ട് മിനിറ്റ്.. എല്ലാം കഴിഞ്ഞു; രണ്ട് മിനിറ്റ് കൊണ്ട് കവളപ്പാറയില്‍ നിന്ന് രക്ഷപ്പെട്ട സുനില്‍ സംസാരിക്കുന്നു
ഹരിമോഹന്‍
ഇക്കഥ കേട്ടുകഴിയുമ്പോള്‍ ആര്‍ക്കും ഇങ്ങനെയുണ്ടാവരുതേ എന്ന് അറിയാതെയെങ്കിലും പറഞ്ഞുപോകും. അത്ര ഭീകരമാണ്, അത്രമേല്‍ വേദന നിറഞ്ഞതാണ് കവളപ്പാറ ഇന്ന്. ചരിത്രത്തിലാദ്യമായി കവളപ്പാറയില്‍ പ്രകൃതി ഇത്രയധികം ക്ഷോഭിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് ഒരുപാട് പേരുടെ സ്വപ്നങ്ങളാണ്, പ്രതീക്ഷകളാണ്, ജീവിതമാണ്.
ഭാര്യയോടും മക്കളോടും ബന്ധുക്കളോടുമൊപ്പം സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു സുനില്‍. പക്ഷേ ഇനി ഈ മനുഷ്യന് കൂട്ടിനുള്ളത് എട്ടുവയസ്സുകാരിയായ മകള്‍ ശരണ്യ മാത്രമാണ്. കൂടെയുണ്ടായിരുന്നവരെയൊക്കെ ഉരുള്‍പൊട്ടി കുതിച്ചെത്തിയ മലവെള്ളവും മണ്ണും എടുത്തുകൊണ്ടുപോയി.
ഭാര്യയും മകനും പെങ്ങളും അച്ഛനുമടക്കം തന്റെ കുടുംബത്തിലെ എട്ടുപേരെയാണ് സുനിലിന് നഷ്ടപ്പെട്ടത്. ഉരുള്‍പൊട്ടലില്‍ തകരാതെ നിന്ന തുരുത്തിലായതിനാല്‍ ഈ അച്ഛനും കുഞ്ഞുമകളും മാത്രം ബാക്കിയായി.
ഈ കാത്തിരിപ്പ് ആരുടെയും തിരിച്ചുവരവിനുള്ളതല്ല. ഉറ്റവരെ അവസാനമായി ഒരു നോക്ക് കാണാന്‍ വേണ്ടിയാണ്.
ഹരിമോഹന്‍
മാധ്യമപ്രവര്‍ത്തകന്‍