ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
പ്രതികാര രാഷ്ട്രീയം അവസാനിപ്പിക്കൂ; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കെജ്‌രിവാള്‍
ന്യൂസ് ഡെസ്‌ക്
Thursday 12th July 2018 12:05pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികാര രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടിയുടെ മുന്‍നേതാവും നേതാവും സ്വരാജ് ഇന്ത്യ തലവനുമായ യോഗേന്ദ്രയാദവിന്റെ സഹോദരിയുടെ ആശുപത്രികളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.


Also Read പ്രിയങ്ക ചോപ്രയെ രാഹുല്‍ ഗാന്ധിയുടെ നായയോട് ഉപമിച്ച് ബി.ജെ.പി നേതാവ്; വിവാദമായപ്പോള്‍ തടിയൂരി


ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ നടത്തുന്ന പ്രതികാര രാഷ്ട്രീയത്തെ ഞങ്ങള്‍ അപലപിക്കുകയാണ്. മോദിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് യോഗേന്ദ്ര യാദവ്. ഇനിയെങ്കിലും ഇത് അവസാനിപ്പിക്കാന്‍ മോദി തയ്യാറാകണം- അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക അംഗമായ യാദവ് 2015 ഏപ്രിലിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. പ്രശാന്ത് ഭൂഷണ്‍, ആനന്ദ് കുമാര്‍, അജിത് ഝാ എന്നിവര്‍ക്കൊപ്പമായിരുന്നു പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ യോഗേന്ദ്രയാദവിനേയും പുറത്താക്കിയത്.

തന്റെ സഹോദരിയുടെ ഉടമസ്ഥതയില്‍ ഹരിയാനയിലെ റെവാരിയിലുള്ള രണ്ട് ആശുപത്രികളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയെന്ന് വ്യക്തമാക്കിക്കൊണ്ട് യാദവ് ഇന്നലെയാണ് ട്വീറ്റ് ചെയ്തത്.

മോദി ഭരണകൂടം ഇപ്പോള്‍ എന്റെ കുടുംബത്തെ ലക്ഷ്യമിടുന്നു. റെവാരിയില്‍ ഒന്‍പത് ദിവസം നീളുന്ന തന്റെ പദയാത്ര ആരംഭിക്കാനാരിക്കെയാണ് ഇത്തരമൊരു റെയ്ഡ് വരുന്നത്. ദയവു ചെയ്ത് എന്നെ പരിശോധിക്കൂ. എന്റെ വീട്ടില്‍ പരിശോധന നടത്തൂ, എന്തിന് എന്റെ കുടുംബത്തെ ടാര്‍ഗറ്റ് ചെയ്യണം”- എന്നായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ മോദിക്കെതിരെ വിമര്‍ശനവുമായി കെജ്‌രിവാള്‍ രംഗത്തെത്തിയത്.

Advertisement