എഡിറ്റര്‍
എഡിറ്റര്‍
അദാനിയുടെ കല്‍ക്കരി ഖനി പദ്ധതിക്കെതിരെ ആസ്‌ത്രേലിയയില്‍ കൂറ്റന്‍ പ്രതിഷേധം
എഡിറ്റര്‍
Sunday 8th October 2017 10:50am

മെല്‍ബണ്‍: അദാനിയുടെ കല്‍ക്കരി ഖനി പദ്ധതിക്കെതിരെ ആസ്‌ത്രേലിയയില്‍ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യചങ്ങലയുടെ മാതൃകയിലാണ് ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം.

ആസ്‌ത്രേലിയയിലെ പകുതിയിലധികം ജനങ്ങളും അദാനിയുടെ കല്‍ക്കരി പദ്ധതിക്കെതിരാണെന്ന് പ്രതിഷേധം സംഘടിപ്പിച്ച ആസ്‌ത്രേലിയന്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ജെഫ് കസിന്‍സ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ നികുതിപണം പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അദാനിയെ പോലുള്ള കോടീശ്വരന് നല്കരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും കസിന്‍സ് പറഞ്ഞു.

 

ക്യൂന്‍സ്‌ലാന്‍ഡില്‍ 16.6 ബില്ല്യന്‍ ഡോളറിന്റെ പദ്ധതിയാണ് അദാനി ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ കല്‍ക്കരി പദ്ധതി ആണിത്. ആഗോള താപനത്തിനിടയാക്കുമെന്നും ആസ്‌ട്രേലിയയിലെ പ്രശസ്തമായ പവിഴപ്പുറ്റുകൂട്ടത്തിന് ഭീഷണിയാകുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

‘സ്‌റ്റോപ് അദാനി’ എന്ന പേരില്‍ പദ്ധതിക്കെതിരെ മാസങ്ങളായി ആസ്‌ത്രേലിയയില്‍ പ്രതിഷേധം നടക്കുന്നുണ്ട്.

Advertisement