| Wednesday, 22nd May 2013, 8:47 pm

മണലൂറ്റുന്നവര്‍ മാഫിയകളല്ല വ്യവസായികള്‍, ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊല്ലം: മണലൂറ്റുന്നതും, പാറപ്പൊട്ടിക്കുന്നതും വികസനത്തിന് ആവശ്യമാണെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍.

മണവൂറ്റുന്നവരെ മാഫിയകളെന്ന് വിളിക്കാന്‍ പറ്റില്ലെന്നും,ഇവര്‍ ചെയ്യുന്നത് വ്യവസായമാണെന്നും അദ്ദേഹം പറഞ്ഞു. പത്രക്കെട്ടുകൊണ്ട് തറക്കല്ല് കെട്ടാനാവില്ല. മണലൂറ്റുന്നതും പാറപ്പൊട്ടിക്കുന്നതുമില്ലാതെ വികസനം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.[]

പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെയാണ്  ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നാട്ടിലെ വ്യവസായികള്‍ ഖനനം നടത്താനും, പാറപ്പൊട്ടിക്കാനും വിദേശത്ത് പോകണോ, പാറകള്‍ക്ക് മുകളില്‍ ആദിവാസികള്‍ പന്ത് കളിക്കുകയാണോ അദ്ദേഹം ചോദിച്ചു.

കേരളാ ഹൈക്കോടതിയിലെ മുന്‍ അഡീഷണല്‍ ജഡ്ജിയാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍.

ഹൈക്കോടതിയിലായിരുന്ന സമയത്ത് പരിസ്ഥിതി  വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതില്‍ നിരന്തര വിമര്‍ശനങ്ങള്‍ നേരിടേണ്ട  ജഡ്ജി യായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപികരിച്ച ട്രൈബൂണലിലെ അംഗമാണ് ഇദ്ദേഹം.

We use cookies to give you the best possible experience. Learn more