എഡിറ്റര്‍
എഡിറ്റര്‍
കൃത്രിമ വിരലടയാളമുപയോഗിച്ച് ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച് വില്‍പ്പന; ഉത്തര്‍പ്രദേശില്‍ പത്ത് പേര്‍ അറസ്റ്റില്‍
എഡിറ്റര്‍
Monday 11th September 2017 6:58pm

 

ലക്‌നൗ: യു.ഡി.എ.ഐയുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ കൃത്രിമ വിരലടയാളമുപയോഗിച്ച് കയറി ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയ പത്ത് പേരെ ഉത്തര്‍പ്രദേശ് പൊലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു.

കാണ്‍പൂര്‍ സ്വദേശികളായ സൗരഭ് സിംഗ്, ശൗധ് കുമാര്‍, ശുഭം സിംഗ്, ശോഭിത് സച്ചന്‍, കാണ്‍പൂര്‍ സ്വദേശികളായ ശിവം കുമാര്‍, മനോജ്കുമാര്‍, ഫത്തേപുര്‍ സ്വദേശി തുള്‍സിറാം, പ്രതാപ്ഗഢ് സ്വദേശി കുല്‍ദീപ് സിംഗ്, ചമന്‍ ഗുപ്ത, അസ്സാംഗഢ്. എന്നിവരെയാണ് എസ്.ടി.എഫ് അറസ്റ്റ് ചെയ്തത്.

യു.ഐ.ഡി.എ.ഐ യുടെ അംഗീകൃത ഓപ്പറേറ്റര്‍മാരുടെ വിരലടയാളം ഉപയോഗിച്ച് മാത്രമേ യു.ഐ.ഡി.എ.ഐ യുടെ സൈറ്റില്‍ കയറാന്‍ പറ്റുകയുള്ളു. ഈ വിരലടയാളങ്ങള്‍ സംഘം കൃത്രിമമായി നിര്‍മിച്ചടുക്കുകയായിരുന്നു.


Also read ‘നമ്പറൊക്കെ ഒന്നുതന്നെ’; ജഗ്ഗിയുടെ റാലി ഫോര്‍ റിവറിനായി ഉപയോഗിക്കുന്നത് മോദി ക്യാമ്പയിനുകള്‍ക്കായി ഉപയോഗിക്കുന്ന അതേ നമ്പര്‍


ബയോമെട്രിക് ഉപകരണത്തിലൂടെ എടുത്ത ഓപ്പറേറ്റര്‍മാരുടെ വിരലടയാളങ്ങള്‍ ലേസര്‍ പ്രിന്റര്‍ ഉപയോഗിച്ച് ബട്ടര്‍ പെപ്പറില്‍ പ്രിന്റ് ചെയ്യുകയും പിന്നീട് അത് ചൂടാക്കി വിരലില്‍ പതിപ്പിച്ച് ഫോട്ടോഗ്രാമിക് റെസിന്‍ ഉപയോഗിച്ച ശേഷം ആധാര്‍ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുകയുമായിരുന്നു സംഘം ചെയ്തു കൊണ്ടിരുന്നത്.

അംഗീകൃത യു.ഐ.ഡി.എ.ഐ ഓപ്പറേറ്റര്‍മാര്‍ക്ക് പോര്‍ട്ടലിലേക്ക് പ്രവേശിക്കാന്‍ അവരുടെ വിരലടയാളങ്ങളും കൃഷ്ണമണികളുടെ ബയോമെട്രിക് സൈന്‍ ഉപയോഗിക്കേണ്ടിയിരുന്നു. ഇതില്‍ വിരലടയാളം കൃത്രിമമായി നിര്‍മിക്കുകയും കൃഷ്ണമണികളുടെ തിരിച്ചറിയല്‍ പ്രക്രിയ മറികടക്കാന്‍ പുതിയ ക്ലയന്റ് ആപ്ലിക്കേഷനുകളും സംഘം നിര്‍മിച്ചിരുന്നതായി എസ്.ടി.എഫ് പറഞ്ഞു.

കൃത്രിമ  ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് അനധികൃത പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായിരുന്നു. ഇത്തരത്തില്‍ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിക്കുന്നതിന് 5000 രൂപയായിരുന്നു ഒരാളില്‍ സംഘം ഈടാക്കിയിരുന്നത്.


Also read ‘നീതിയും കുടചൂടുമ്പോള്‍’; ശ്രീ ശ്രീ രവിശങ്കറിന്റെ ഡ്രൈവറായി ഗുവാഹട്ടി ചീഫ് ജസ്റ്റിസ്;വീഡിയോ


11 ലാപ്‌ടോപ്പുകള്‍, 38 ക്ലോണ്‍റോണ്‍ വിരലടയാളങ്ങള്‍, ഒരു കെമിക്കല്‍, 12 മൊബൈല്‍ ഫോണുകള്‍, രണ്ട് ആധാര്‍ വിരല്‍ സ്‌കാനറുകള്‍, രണ്ട് റെറ്റിന സ്‌കാനറുകള്‍, എട്ട് റബര്‍ സ്റ്റാമ്പ്, 18 ആധാര്‍ കാര്‍ഡുകള്‍, മറ്റ് വസ്തുക്കള്‍ സംഘത്തില്‍ നിന്നും എസ്.ടി.എഫ് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.വഞ്ചന, കള്ളക്കടത്ത്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ആധാര്‍ ആക്ട് 2016 എന്നീ വകുപ്പുകളും ഐപിസി സെക്ഷന്‍ 10 ഉം ഉപയോഗിച്ച് സംഘത്തിനെതിരെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തു.

Advertisement