'സ്മിത്തും കോഹ്‌ലിയെ പോലെ ഫ്രീക്കായി'; ആഷസില്‍ ഡബിള്‍ സെഞ്ച്വറിയുമായി സ്മിത്തിന്റെ താണ്ഡവം; പ്രശംസയുമായി മുന്‍ ഇംഗ്ലണ്ട് താരം
THE ASHES
'സ്മിത്തും കോഹ്‌ലിയെ പോലെ ഫ്രീക്കായി'; ആഷസില്‍ ഡബിള്‍ സെഞ്ച്വറിയുമായി സ്മിത്തിന്റെ താണ്ഡവം; പ്രശംസയുമായി മുന്‍ ഇംഗ്ലണ്ട് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th December 2017, 2:34 pm

പെര്‍ത്ത്: ആഷസില്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ കരുത്തില്‍ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം ഡബ്ബിള്‍ സെഞ്ച്വറിയടിച്ചാണ് സ്മിത്ത് ഇംഗ്ലണ്ട് നിരയെ വിറപ്പിച്ചിരിക്കുന്നത്.

മൂന്നാം നാള്‍ 92 റണ്‍സിനായിരുന്നു സ്മിത്ത് കളിയാരംഭിച്ചത്. രാവിലെ തന്നെ മൂന്നക്കം കടന്ന സ്മിത്ത് പിന്നാലെ ഡബ്ബിളിലേക്കും കുതിക്കുകയായിരുന്നു. നേരത്തെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 403 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് സ്മിത്തിന്റെ ഡബിളിന്റെ കരുത്തില്‍ 500-4 എന്ന നിലയിലാണ്.


Also Read: വിജയം കൊണ്ട് തീരുന്നില്ല, മഞ്ഞപ്പടയ്ക്കുള്ള സമ്മാനം; ആരാധകര്‍ക്കായി ബ്ലാസ്റ്റേഴ്‌സിന്റെ സര്‍പ്രൈസ്


ഇതിനിടെ സ്മിത്തിനെ അഭിനന്ദിച്ചു കൊണ്ടുള്ള മുന്‍ താരം മൈക്കള്‍ വോഗന്റെ ട്വീറ്റ് ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ നായകന്‍ വിരാടിന്റെ “ഫ്രീക്ക്” ലീഗിലേക്ക് സ്മിത്തും എന്നായിരുന്നു വോഗന്റെ ട്വീറ്റ്. മുന്‍ ഇംഗ്ലീഷ് താരത്തിന്റെ ട്വീറ്റ് വൈറലായിരിക്കുകയാണ്.

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറേയും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനേയും നേരത്തെ തന്നെ നഷ്ടമായതോടെ നായകന്‍ ടീമിനെ സ്വന്തം തോളിലേറ്റുകയായിരുന്നു. ഇംഗ്ലണ്ടിന് മുന്നില്‍ മല പോലെ ഉറച്ചു നിന്ന സ്മിത്തിന്റെ മനസാന്നിധ്യവും പോരാട്ടവീര്യവുമാണ് കോഹ്‌ലിയുടെ രക്ഷപ്പെടുത്തല്‍ ശ്രമങ്ങളോട് ഉപമിക്കാന്‍ വോഗണെ പ്രേരിപ്പിച്ചത്.