എഡിറ്റര്‍
എഡിറ്റര്‍
സ്മിത്ത് നാട്ടിലേക്ക് മടങ്ങുന്നു; ഓസീസ് ക്യാമ്പില്‍ ആശങ്ക
എഡിറ്റര്‍
Saturday 7th October 2017 12:25pm

റാഞ്ചി: ടെസ്റ്റിലും ഏകദിനത്തിലും ഏറ്റുവാങ്ങിയ ദയനീയ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാന്‍ ട്വന്റി-20യ്ക്കിറങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമിന് കനത്ത തിരിച്ചടി. വലതു തോളിനേറ്റ പരുക്കാണ് സ്മിത്തിന് വിനയായത്.

പരുക്കേറ്റ സ്മിത്ത് നാട്ടിലേക്ക് മടങ്ങുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നാലിലും തോറ്റ ഓസീസിന് ട്വന്റി-20യിലെങ്കിലും വിജയിച്ച് മടങ്ങേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ സ്മിത്ത് മടങ്ങുന്നത് കനത്ത തിരിച്ചടിയാകും.


Also Read:  ‘ഒറ്റക്കയ്യാ ജയരാജാ, മറ്റേക്കയ്യും കാണില്ല’; ജനരക്ഷാ യാത്രയില്‍ കൊലവിളി മുദ്രാവാക്യവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍; വീഡിയോ പോസ്റ്റ് ചെയ്തത് വി.മുരളീധരന്‍


സ്മിത്തിന് പകരം വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറായിരിക്കും ടീമിനെ നയിക്കുക. മാര്‍ക്കസ് സ്റ്റോയ്‌നിസ് പകരക്കാരനായി ടീമിലിറങ്ങും.

അവസാന ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെ ഡൈവ് ചെയ്ത സ്മിത്ത് തോളുകുത്തി വീഴുകയായിരുന്നു. മത്സരശേഷം നടന്ന പരിശോധനയ്ക്ക് ശേഷമാണ് സ്മിത്തിനോട് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടത്.

Advertisement