എഡിറ്റര്‍
എഡിറ്റര്‍
‘നമുക്കോരോ ചില്‍ഡ് ബിയര്‍ അങ്ങട് കാച്ചിയാലോ?’ ; മഞ്ഞുരുക്കാന്‍ മോഹന്‍ലാല്‍ സ്‌റ്റൈലില്‍ രഹാനെയെയും ടീം ഇന്ത്യയേയും ബിയര്‍ കുടിക്കാന്‍ ക്ഷണിച്ച് സ്മിത്ത്
എഡിറ്റര്‍
Wednesday 29th March 2017 12:55pm

ധര്‍മ്മശാല: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര അവസാനിച്ചതോടെ വിവാദങ്ങള്‍ക്കു വിരാമമിടാന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. ഐ.പി.എല്ലിലെ സഹതാരമായ അജിന്‍ക്യാ രഹാനെയും ടീം ഇന്ത്യയേയും ബിയര്‍ കുടിക്കാന്‍ ക്ഷണിച്ചു കൊണ്ടായിരുന്നു സ്മിത്ത് സൗഹൃദത്തിന്റെ കരം നീട്ടിയത്. തൂവാനത്തുമ്പികളിലെ മോഹന്‍ലാല്‍ ചോദിക്കുന്ന പോലെ ‘ നമുക്കോരോ ബിയര്‍ അങ്ങട് കാച്ചിയാലോ?’ ലൈന്‍ അപ്പ്രോച്ച്.

മത്സരത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ മഞ്ഞുരുക്കുകയായിരുന്നു സ്മിത്തിന്റെ ലക്ഷ്യം. നേരത്തെ മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ സംഭവിച്ചതിനൊക്കെ സ്മിത്ത് ടീം ഇന്ത്യയോട് മാപ്പു ചോദിച്ചിരുന്നു.

‘ ഞാന്‍ രഹാനെയോട് സംസാരിച്ചു. ഐ.പി.എല്ലില്‍ എന്റെ സഹതാരമാണ് അദ്ദേഹം. ഞാനും രഹാനെയു നല്ല സുഹൃത്തുക്കളാണ്. ഒരുമിച്ച് ബിയര്‍ കുടിക്കാന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹം വരാമെന്നു പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ ഐ.പി.എല്ലില്‍ ഒന്നിച്ചു കളിക്കാനുള്ളതാണ് ഞങ്ങള്‍ക്ക്.’ സ്മിത്ത് പറയുന്നു.

മത്സരത്തിനിടെ ഉണ്ടായ സംഭവങ്ങള്‍ക്കെല്ലാം മാപ്പു ചോദിച്ച് ഓസീസ് നായകന്‍ രംഗത്തെത്തിയപ്പോള്‍ ഓസീസ് താരങ്ങളോടുള്ള സൗഹൃദം ഇതോടെ അവസാനിച്ചെന്നായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രതികരണം.


Also Read: ‘ ഇന്നു മുതല്‍ നീ ആസ്ഥാന ട്യൂബ് ലൈറ്റാണ് സ്മിത്തേ’ ; പരമ്പര വിജയത്തില്‍ ഓസീസിനെ ട്രോളിയും ഇന്ത്യയെ പുണര്‍ന്നും സെവാഗിന്റെ ‘ഗരേലു അവാര്‍ഡ്’


പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. പരമ്പരയിലുട നീളം ഓസീസ് നായകനും ഇന്ത്യന്‍ നായകനും കോര്‍ത്തിരുന്നു. വിവാദങ്ങള്‍ നിറഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്ക് വിരാമമായെങ്കിലും വിവാദങ്ങള്‍ മറുവശത്ത് തുടരുകയാണ്.

അതേസമയം, സ്മിത്തിന്റെ പക്വതയെ പ്രശംസിച്ചു കൊണ്ട് ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Advertisement