ഏഷ്യാകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രാജിവെച്ചു
Indian Footabll
ഏഷ്യാകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രാജിവെച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 15th January 2019, 7:44 am

ദുബായ്: ഏഷ്യാകപ്പില്‍ ബഹ്‌റൈനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവെച്ചു. ആദ്യ റൗണ്ടില്‍ തന്ന പുറത്തായതാണ് രാജികരാണം.

എന്നാല്‍ സ്റ്റീഫന്‍ രാജിവിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുഷാല്‍ ദാസ് അറിയിച്ചു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ കുശാല്‍ തീരുമാനത്തെ അംഗീകരിക്കുന്നതായും പറഞ്ഞു.

ALSO READ: 90-ാം മിനിറ്റിലെ ഗോള്‍, ബഹ്‌റൈന്‍ നോക്കൗട്ടിലെക്ക്, ഇന്ത്യ നാട്ടിലേക്ക്

കഴിഞ്ഞ നാലുവര്‍ഷമായി ഞാന്‍ ടീമിനൊപ്പമുണ്ട്. ടീമിന് എഷ്യന്‍ കപ്പിലേക്ക് യോഗ്യത നേടിക്കൊടുക്കലായിരുന്നു ലക്ഷ്യം. അത് നിറവേറ്റി.- രാജിക്ക് ശേഷം കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.

2015ലാണ് ഇന്ത്യന്‍ ദേശീയ ടീമിന്റെ പരീശീലനക്കുപ്പായം ഏറ്റെടുക്കുന്നത്. നാല് വര്‍ഷം കൊണ്ട് ഇന്ത്യയെ 173-ാം റാങ്കില്‍ നിന്ന് ആദ്യ നൂറിലെത്തിച്ചതില്‍ സ്റ്റീഫന്റ പങ്ക് വളരെ വലുതാണ്.