എഡിറ്റര്‍
എഡിറ്റര്‍
മാവോവാദികളെ നേരിടാന്‍ ഒന്നിച്ച് നില്‍ക്കണം: പ്രധാനമന്ത്രി
എഡിറ്റര്‍
Wednesday 5th June 2013 11:44am

manmohan

ന്യൂദല്‍ഹി: മാവോവാദികളെ നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തെ 34 പ്രദേശങ്ങള്‍ മാവോവാദികളുടെ സാന്നിധ്യം ശക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാവോവാദി അക്രമങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച്ച സര്‍വകക്ഷി യോഗം വിളിക്കും. ആഭ്യന്തര സുരക്ഷ ചര്‍ച്ച ചെയ്യാനായി നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

മെയ് 25ന് ഛത്തീസ്ഖഡിലെ ബാസ്താര്‍ മേഖലയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനടക്കം 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാവോവാദികള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

യോഗത്തില്‍ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തിട്ടില്ല. ഉമ്മന്‍ ചാണ്ടിക്ക് പകരം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യോഗത്തില്‍ സംബന്ധിക്കുന്നത്.

നിലപാടുകള്‍ അവതരിപ്പിക്കാന്‍ വേണ്ടത്ര സമയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജയലളിത യോഗത്തില്‍ നിന്ന് വിട്ട് നിന്നത്.

Advertisement