എഡിറ്റര്‍
എഡിറ്റര്‍
അന്യ സംസ്ഥാന ലോട്ടറികളെ കേരളത്തില്‍ വീണ്ടും അനുവദിക്കരുത്: അച്യുതാന്ദന്‍
എഡിറ്റര്‍
Thursday 4th October 2012 2:51pm

തിരുവന്തപുരം: അന്യസംസ്ഥാന ലോട്ടറി മാഫിയകള്‍ കേരളത്തിലേക്ക് വീണ്ടും വരുന്ന സാഹചര്യം ആശങ്കാജാനകമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍.

വ്യാജലോട്ടറികള്‍ കേരളത്തില്‍ പ്രചരിക്കുന്നത് തടയാനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ള നിയമം എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവന്നിരുന്നു. എന്നാല്‍ ആ നിയമം കണ്ടില്ലെന്ന് നടിച്ച് നികുതി-ലോട്ടറി-നിയമവകുപ്പുകള്‍ ലോട്ടറി മാഫിയക്ക് അനുകൂല നിലപാടെടുക്കുകയാണെന്നും വി.എസ് ആരോപിച്ചു.

Ads By Google

ഗോവന്‍ ലോട്ടറി വില്‍ക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള ഗോവ സര്‍ക്കാറിന്റെ പേരിലുള്ള അപേക്ഷ സംശയം വര്‍ധിപ്പിക്കുന്നതാണെന്നും വി.എസ് പറഞ്ഞു.

ഇത്തരത്തിലുള്ള അപേക്ഷകള്‍ ലഭിച്ചാല്‍ അതിന്റെ സുതാര്യതയെ കുറിച്ച് അന്വേഷിക്കേണ്ടത് നികുതി വകുപ്പാണ്. എന്നാല്‍ ഇതിന് പകരം പ്രസ്തുത അപേക്ഷ നിയമവകുപ്പിന്റെ ഉപദേശത്തിനയക്കുകയാണ് ചെയ്തത്.

ഈ അപേക്ഷ പിന്നീട് അഡ്വക്കേറ്റ് ജനറലിന്റെ തീരുമാനത്തിനായി വിട്ടു എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും സംഭവം എങ്ങനെയെങ്കിലും കോടതിയിലെത്തിക്കുകയും മുമ്പ് നടന്നപോലെ ഗൂഢാലോചനയും ഒത്തുകളിയും അരങ്ങേറുമെന്നും താന്‍ സംശയിക്കുന്നതായും വി.എസ് തന്റെ പ്രസ്താവനയില്‍ പറയുന്നു.

ജനങ്ങള്‍ ഇത് തിരിച്ചറിയുകയും പ്രതികരിക്കുകയും വേണമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

ലോട്ടറി ചൂതാട്ടം തന്നെയാണെന്നും അതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ സര്‍ക്കാറുകള്‍ ലോട്ടറി നടത്താവൂ എന്നുള്ളത് കൊണ്ടാണ് കേന്ദ്ര ലോട്ടറി നിയമം കൊണ്ടുവന്നത്.

ലോട്ടറി ചൂതാട്ടം തന്നെയാണെന്നും അതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ സര്‍ക്കാറുകള്‍ ലോട്ടറി നടത്താവൂ എന്നുള്ളത് കൊണ്ടാണ് കേന്ദ്ര ലോട്ടറി നിയമം കൊണ്ടുവന്നത്. കൂടുതല്‍ സമ്മാനം നല്‍കി പ്രലോഭനങ്ങള്‍ സൃഷ്ടിക്കുന്നത് നിയമത്തിന്റെ അന്ത:സത്തക്ക് വിരുദ്ധമാണ്. ജനങ്ങളില്‍ പ്രലോഭനമല്ല, അടിമത്തം തന്നെ സൃഷ്ടിക്കത്തക്ക വിധം എല്ലാവരും ലോട്ടറിയെടുക്കണമെന്ന് ധനമന്ത്രി തന്നെ പറയുന്നത് നിയമത്തിന്റെ ആത്മാവ് അറിയാത്തത് കൊണ്ടാണ്.

കാരുണ്യ ലോട്ടറിയുടെ പേരില്‍ ഈ വഞ്ചന കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും ലോട്ടറി എടുക്കുന്ന പതിനായിരം പേരില്‍ 44 പേര്‍ക്ക് മാത്രമാണ് സമ്മാനങ്ങള്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോട്ടറി മാഫിയ കേരളത്തില്‍ നിന്നും കടത്തിയ പണം എന്തുചെയ്തു എന്ന് മനസ്സിലാക്കാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിരവധി തവണ കത്തയച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്. ഇതിനാലാണ് കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂലമായ തീരുമാനമുണ്ടായത്. എന്നാല്‍ ഇതിനും യു.ഡി.എഫ് സര്‍ക്കാര്‍ എതിര് നില്‍ക്കുകയായിരുന്നു.

യു.ഡി.എഫ് സര്‍ക്കാര്‍ ലോട്ടറി മാഫിയകള്‍ക്കനുകൂലമായ നിലപാടെടുക്കുന്നു എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് വീണ്ടും അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തിലേക്ക് കടക്കുന്നതെന്നും ഈ കള്ളക്കളി കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അച്യുതാനന്ദന്‍ പറയുന്നു.

Advertisement