എഡിറ്റര്‍
എഡിറ്റര്‍
അയാളുടെ കൈകള്‍ എന്റേയും ചേച്ചിയുടേയും ശരീരത്തിലൂടെ ഓടി നടന്നു; സ്വന്തം കാറില്‍ വച്ച് തനിക്കും സഹോദരിക്കുമുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് താരം
എഡിറ്റര്‍
Thursday 19th October 2017 10:36pm

മുംബൈ: സോഷ്യല്‍ മീഡിയയിലെ മീ റ്റൂ ഹാഷ് ടാഗ് ക്യാമ്പയിനിലൂടെ തങ്ങള്‍ അനുഭവിച്ച ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തി നിരവധി സ്ത്രീകളാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. സിനിമാ ലോകത്തു നിന്നുമായിരുന്നു ക്യാമ്പയിന്റെ തുടക്കമെങ്കിലും ഇപ്പോഴത് എല്ലാ മേഖലയിലേക്കും വ്യാപിച്ചിരിക്കുകയാണ്. പുരുഷന്മാരും വെളിപ്പെടുത്തലുമായി എത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നും വരെ അതിന്റെ അലയൊലികള്‍ ഉയര്‍ന്നിട്ടുണ്ട്. ക്യാമ്പയിന് പിന്തുണയറിയിച്ച് വരുന്നവരുടേയും എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എത്രത്തോളം വലിയ പ്രശ്‌നമാണെന്ന് ഇത് തെളിയിക്കുന്നു. ഇപ്പോഴിതാ പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും അഭിനേത്രിയുമായ മല്ലിക ദുവയും തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.


Also Read:  മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ പാടില്ല;വിജയിയുടെ പുതിയ ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി തമിഴ്‌നാട് ഘടകം


ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയത്. ഏഴാം വയസിലായിരുന്നു താരത്തിന് ദുരനുഭവമുണ്ടായത്. അതും സ്വന്തം കാറില്‍ വച്ചായിരുന്നു. അമ്മയായിരുന്നു കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. പിന്‍ സീറ്റില്‍ ഒപ്പമിരുന്നയാള്‍ തന്റേയും 11 കാരിയായ ചേച്ചിയുടേയും ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിക്കുകയും വസ്ത്രത്തിന് അടിയിലൂടെ കയ്യിടുകയും ചെയ്തതായി അവര്‍ പറയുന്നു.

പിന്നീട് സംഭവമറിഞ്ഞപ്പോള്‍ പിതാവ് തന്നെ അയാളെ മര്‍ദ്ദിച്ചെന്നും പിന്നീടൊരിക്കലും അയാളെ താന്‍ അടുപ്പിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. അന്നത്തെ അനുഭവത്തിന്റെ ഭീതി ഇന്നും മല്ലികയെ വിട്ടു പോയിട്ടില്ല.

Me too.

A post shared by Mallika Dua (@mallikadua) on

Advertisement