തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനങ്ങളെല്ലാമുള്ളത് തീവ്രപരിചരണ വിഭാ​​ഗത്തിൽ; സംസ്ഥാനത്തിന് ഇപ്പോൾ പുതിയ ബജറ്റ് അനിവാര്യമെന്ന് എം.കെ സ്റ്റാലിൻ
Tamil Nadu
തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനങ്ങളെല്ലാമുള്ളത് തീവ്രപരിചരണ വിഭാ​​ഗത്തിൽ; സംസ്ഥാനത്തിന് ഇപ്പോൾ പുതിയ ബജറ്റ് അനിവാര്യമെന്ന് എം.കെ സ്റ്റാലിൻ
ന്യൂസ് ഡെസ്‌ക്
Wednesday, 27th May 2020, 5:24 pm

ചെന്നൈ: കൊവിഡ് 19 പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ 2020-2021 വർഷത്തേക്ക് പുതിയ ബജറ്റ് വേണമെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താൻ ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ ബജറ്റ് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“പുതിയ ബജറ്റ് അവതരിപ്പിക്കാൻ വിവിധ കോണുകളിൽ നിന്നും സമ്മർദ്ദം ഉയരുന്നുണ്ട്. സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ സാധിക്കില്ല. നേരത്തെ അവതരിപ്പിച്ച ബജറ്റ് കൊവിഡ് 19 പശ്ചാത്തലത്തിൽ അപ്രസക്തമായിരിക്കുകയാണ്”. സ്റ്റാലിൻ പറഞ്ഞു.

നേരത്തെ തന്നെ സംസ്ഥാന സർക്കാരിന് 4.56 ലക്ഷം കോടി രൂപയുടെ കടമുണ്ട്. ഇത് റവന്യു വരുമാനത്തിലുടെ പരിഹരിക്കാമെന്നാണ് സംസ്ഥാനം കണക്കുകൂട്ടിയത്. എന്നാൽ ഇപ്പോൾ റവന്യു പൂർണമായും നിലച്ച അവസ്ഥയിലാണെന്ന് സ്റ്റാലിൻ പറഞ്ഞു.

എ.ഐ.ഡി.എം.കെ സർക്കാരിന്റെ ബജറ്റിലുള്ള മിക്ക പ്രഖ്യാപനങ്ങളും ഇപ്പോൾ തീവ്രപരിചരണ വിഭാ​ഗത്തിലാണ് ഉള്ളതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. കാർഷിക മേഖലയും, ചെറുകിട വ്യവസായങ്ങളുമെല്ലാം പ്രതിസന്ധിയിലായതുകൊണ്ട് എല്ലാ കുടുംബങ്ങൾക്കും ഈ ഘട്ടത്തിൽ സഹായം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക