ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരപേപ്പറുകള്‍ റോഡരികില്‍; ഗുരുതര വീഴ്ചയെന്ന് അധികൃതര്‍
ന്യൂസ് ഡെസ്‌ക്
Thursday 14th March 2019 9:03am

കോഴിക്കോട്: എസ്.എല്‍.എല്‍.സി പരീക്ഷയുടെ ഉത്തരകടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയ സംഭവം ഗുരുതര വീഴ്ചയെന്ന് അധികൃതര്‍. കോഴിക്കോട് കായണ്ണ എച്ച്.എസ്.എസില്‍ നിന്ന് മൂല്യനിര്‍ണയ ക്യാംപിലേക്ക് അയക്കാന്‍ കൊണ്ടുപോയ ഉത്തരകടലാസുകളാണ് റോഡരികില്‍ നിന്ന് കിട്ടിയത്.

ഇരുചക്രവാഹനത്തില്‍ പോസ്റ്റോഫീസിലേക്ക് കൊണ്ടുപോയ ഉത്തരകടലാസുകളാണ് വഴിയില്‍ വീണത്. സംഭവത്തില്‍ സ്‌ക്കൂള്‍ ഓഫീസ് അസിസ്റ്റന്റിനെ സസ്‌പെന്റ് ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന ഭാഷ വിഷയത്തിലുള്ള പരീക്ഷകളുടെ ഉത്തരകടലാസാണ് വഴിയരികില്‍ വീണത്. വഴിയില്‍ പേപ്പര്‍ കെട്ട് കിടക്കുന്നത് കണ്ട നാട്ടുകാര്‍ സമീപത്തെ കടയില്‍ പേപ്പര്‍ കെട്ട് ഏല്‍പ്പിക്കുകയായിരുന്നു.

Also Read  വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മദ്രസ അധ്യാപകനും പ്രീമെട്രിക് ഹോസ്റ്റല്‍ വാര്‍ഡനും അറസ്റ്റില്‍

വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്‌ക്കൂള്‍ അധികൃതര്‍ നേരിട്ടെത്തി പേപ്പര്‍ കെട്ട് തിരികെ വാങ്ങി. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇ.കെ.സുരേഷ്‌കുമാര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി. തുടര്‍ന്ന് സംഭവത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ഓഫിസ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

നിലവില്‍ പൊലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുന്ന ഉത്തരകടലാസുകള്‍ ഇന്ന് മൂല്യനിര്‍ണയ കേന്ദ്രത്തില്‍ എത്തിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
Doolnews video

Advertisement