എഡിറ്റര്‍
എഡിറ്റര്‍
അല്ലു അര്‍ജുന്റെ ചിത്രത്തില്‍ ശ്രുതി ഹാസന്‍ പാടുന്നു
എഡിറ്റര്‍
Sunday 23rd February 2014 1:49pm

allu-wid-sruthi

ഉലകനായകന്റെ പുത്രി ശ്രുതി ഹാസന്‍ നടിയെന്ന നിലക്ക് മാത്രമല്ല ഗായികയെന്ന നിലയിലും നേരത്തെ തന്നെ പ്രശസ്തയാണ്.

ഇപ്പോഴിതാ അല്ലു അര്‍ജുന്‍ നായകനാകുന്ന തെലുങ്ക് ചിത്രം റേസ് ഗുറാമില്‍ പാടാനൊരുങ്ങുകയാണ് താരം.

സുന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എസ്.എസ് തമനാണ്.

ചിത്രത്തില്‍ ആലപിക്കുക മാത്രമല്ല അഭിനയിക്കുന്നുമുണ്ട് ശ്രുതി. ശ്രുതിയെക്കൂടാതെ  സലോനി അശ്വനിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നേരത്തെ ഈ നാട് എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും ചിത്രത്തില്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട് ശ്രുതി.

ചാച്ചി 420, ഹേ റാം, ഓ മൈ ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളിലും ശ്രുതി പാടിയിരുന്നു.

Advertisement