എഡിറ്റര്‍
എഡിറ്റര്‍
മലരാകാന്‍ ശ്രുതി ഹാസന്‍
എഡിറ്റര്‍
Saturday 26th September 2015 1:51pm

sruthi-hasan

മലയാള സിനിമാ പ്രേമികള്‍ നെഞ്ചേറ്റിയ കഥാപാത്രമായിരുന്നു പ്രേമം എന്ന സിനിമയിലെ മലര്‍.

നിഷ്‌ക്കളങ്ക അഭിനയത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടാനും സായ് പല്ലവി എന്ന നടിക്ക് സാധിച്ചു. എന്നാല്‍ പ്രേമത്തിന്റെ തെലുങ്ക് പതിപ്പില്‍ മലരായ് എത്താന്‍ പോകുന്നത് തെന്നിന്ത്യന്‍ താരം ശ്രുതി ഹാസനാണ്.

മജ്‌നു എന്ന പേരിലാണ് തെലുങ്കില്‍ പ്രേമം റീമേക്ക് ചെയ്യുന്നത്. സംവിധായകന്‍ ചാന്തു മൊണ്ടേതിയാണ് പ്രേമത്തെ തെലുങ്കില്‍ എത്തിക്കുന്നത്. എസ്.രാധാകൃഷ്ണയാണ് മജ്‌നു എന്ന ചിത്രം നിര്‍മിക്കുന്നത്. 2016  ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തില്‍ മേരിയായി അഭിനയിച്ച അനുപമ പരമേശ്വരന്‍ തന്നെയാണ് ആ വേഷം തെലുങ്കിലും അവതരിപ്പിക്കുന്നത്. ജോര്‍ജ്ജായി പ്രേമത്തില്‍ തിളങ്ങിയ നിവിന്‍ പോളിക്ക് പകരം സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യ അഭിനയിക്കും.

സെലിന്റെ വേഷം കൈകാര്യം ചെയ്യുന്നത് തെലുങ്കു താരം അമൃതാ ദാസ്ദുറാണ്.

Advertisement