എഡിറ്റര്‍
എഡിറ്റര്‍
ശ്രീലങ്കയിപ്പോള്‍ മോശം അവസ്ഥയിലാണ്, നിങ്ങള്‍ ഏകദിനത്തിനായി ക്ഷമയോടെ കാത്തിരിക്കൂ; ആരാധകരോട് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ഉപുല്‍ തരംഗ
എഡിറ്റര്‍
Wednesday 16th August 2017 2:21pm

കൊളംബൊ : ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കെതിരെ 3-0 ത്തിന് തോറ്റതില്‍ ശ്രീലങ്കന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ദിനേശ് ചാന്‍ഡിമല്‍ ക്ഷമ ചോദിച്ചതിനു തൊട്ട് പിറകെ ശ്രീലങ്കന്‍ ടീം ഇപ്പോള്‍ മോശം അവസ്ഥയിലാണെന്നും ഇന്ത്യയ്ക്കെതിരെയുള്ള ഏകദിനത്തിനും ട്വന്റി-20 യ്ക്കും വേണ്ടി ക്ഷമയോടെ കാത്തിരിക്കണമെന്നും ആരാധകരോട് ശ്രീലങ്കന്‍ ഏകദിന-ടി20 ക്യാപ്റ്റന്‍ ഉപുല്‍ തരംഗയുടെ അപേക്ഷ.

എല്ലാ ടീമുകളും മോശം പാതയിലുടെ സഞ്ചരിക്കും. കഴിഞ്ഞ 18 വര്‍ഷങ്ങളായി ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും മികച്ചു നിന്നിരുന്ന ശ്രീലങ്കയും ഇപ്പോള്‍ മോശം അവസ്ഥയിലാണ്. ടീമിന്റെ പരിമിതികള്‍ ഇപ്പോള്‍ നന്നായിയറിയാം അവയെല്ലാം ഞങ്ങള്‍ മെച്ചപ്പെടുത്തും അതിന് സമയമെടുക്കും. നിങ്ങള്‍ ഏകദിനത്തിനായി കാത്തിരിക്കുക.


Dont Miss ‘ഇങ്ങോട്ട് കൊട്ടിയാല്‍ മറുപടി അതേ നാണയത്തില്‍’ ബജാജിന് റോയല്‍ എന്‍ഫീല്‍ഡിന്റെ മറുപടി


ഞങ്ങള്‍ക്ക് കഴിവുള്ള താരങ്ങളുണ്ട് കഠിന പ്രയത്നം ചെയ്ത് നിലവില്‍ ടെസ്റ്റിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ തോല്‍പ്പിക്കുന്നിടത്തോളം ഞങ്ങള്‍ വളരും. അതിനായി നിങ്ങളുടെയും സഹകരണം ആവിശ്യമുണ്ട് 32 കാരന്‍ ക്യാപ്റ്റന്‍ പറയുന്നു.

സമീപ കാലത്തെ ശ്രീലങ്കയുടെ പ്രകടനങ്ങള്‍ അത്ര നല്ല സൂചനയല്ല തരുന്നത്. ചരിത്രത്തിലെ തന്നെ സ്വന്തം നാട്ടില്‍ ഇന്ത്യയ്ക്കെതിരെ ഏറ്റവും വലിയ പരമ്പരതോല്‍വിയായിരുന്നു ശ്രീലങ്ക വഴങ്ങിയത്. മൂന്ന് മത്സരങ്ങളിലും 300 റണ്‍സിനു മുകളില്‍ ലീഡും ശ്രീലങ്ക വഴങ്ങി. ഏകദിനത്തിലും ശ്രീലങ്കയുടെ അവസ്ഥ മറ്റൊന്നല്ല കഴിഞ്ഞ പരമ്പരയില്‍ സിംബാവെയോടുള്ള തോല്‍വി ചരിത്രത്തിലാദ്യത്തേതായിരുന്നു. ഈ പരമ്പരയ്ക്ക് ശേഷമാണ് ആഞ്ജലോ മാത്യുസ് പിന്മാറിയതും ഇന്ത്യക്കെതിരെ തരംഗയെ ക്യാപ്റ്റനായി നിയമിച്ചതും.

അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി-20യും അടങ്ങുന്ന പരമ്പര ഈ മാസം 20 നു ആരംഭിക്കും. ഇന്ത്യക്കെതിരെയുള്ള 15 അംഗ ടീമില്‍ തിസാര പെരേരയെ തിരിച്ചു വിളിച്ചിട്ടുണ്ട്. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ഗ്രൂപ്പ ഘട്ടത്തില്‍ തോല്‍പ്പിച്ച ഏക ടീമാണ് ശ്രീലങ്ക

ശ്രീലങ്കന്‍ ടീം : ഉപുല്‍ തരംഗ(രമു), ആഞ്ജലോ മാത്യൂസ്, ഡിക്കാവാലെ(ണഗ), കുശാല്‍ മെന്‍ഡിസ്, ചമര കപ്പുഗഡേദര, ധനുഷ്‌ക ഗുണതിലക, സിരിവര്‍ധനെ, പുഷ്പ്പകുമാര, അഖില ധനഞ്ജയ, ലക്ഷന്‍ സന്ദാകന്‍, തിസാര പെരേര, ഹസരംഗ, ലസിത് മലിംഗ, ധഷ്മന്ത ചമീര, വിശ്വ ഫെര്‍ണാണ്ടൊ.

Advertisement