ശ്രീലങ്കയില്‍ എം.പി വെടിയേറ്റ് മരിച്ചു; സംഘര്‍ഷം
World News
ശ്രീലങ്കയില്‍ എം.പി വെടിയേറ്റ് മരിച്ചു; സംഘര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th May 2022, 7:03 pm

കൊളംബോ: ശ്രീലങ്കയില്‍ എം.പി വെടിയേറ്റ് മരിച്ചു. ഭരണകക്ഷി എം.പിയായ അമരകീര്‍ത്തി അത്‌കോറളയാണ് മരിച്ചത്. സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.തന്റെ കാര്‍ തടഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ എം.പി വെടിയുതിര്‍ത്തിരുന്നു. എം.പിയുടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കെട്ടിടത്തിലേക്ക് ഓടിക്കയറിയ എം.പിയെ ജനക്കൂട്ടം വളഞ്ഞിരുന്നു. ഇതോടെ എം.പി സ്വയം ജീവനൊടുക്കയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ശ്രീലങ്കയില്‍ പല സ്ഥലത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ മരിക്കുകയും നൂറിലധികം ആളുകള്‍ക്ക് പരിക്കുപറ്റുകയും ചെയ്തിട്ടുണ്ട്.

ജനങ്ങളുടെ പ്രതിഷേധ സമരങ്ങളെത്തുടര്‍ന്ന് പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജി വെച്ചിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ കഴിഞ്ഞ ദിവസവും രാജ്യത്ത് രണ്ടാം വട്ടവും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

 

Content Highlights: Sri Lanka: Ruling-party MP killed in clashes with anti-government protesters