എഡിറ്റര്‍
എഡിറ്റര്‍
ശ്രീശാന്ത് മോചിതാനാകാന്‍ വൈകും; നാട്ടിലെത്തുന്നത് നാളെ
എഡിറ്റര്‍
Tuesday 11th June 2013 9:50am

sreesanth-123

ന്യൂദല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ സാകേത് കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചെങ്കിലും ശ്രീശാന്ത് ജയില്‍ മോചിതനാകുന്നത് വൈകും.

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച വൈകിട്ടോടെ മാത്രമേ ശ്രീശാന്ത് പുറത്തിറങ്ങൂ എന്നാണ് അറിയുന്നത്. ഇതോടെ ശ്രീശാന്തിന്റെ കേരളത്തിലേക്കുള്ള വരവും വൈകും.

Ads By Google

ശ്രീശാന്ത് ചൊവ്വാഴ്ച നാട്ടില്‍ എത്തുമെന്ന് കുടുംബം അറിയിച്ചിരുന്നു. എന്നാല്‍ നാളെയോടെയേ മടക്കമുണ്ടാകൂ എന്നാണ് അറിയുന്നത്.

മക്കോക ചുമത്തിയതിന് മതിയായ തെളിവില്ലെന്ന് വ്യക്തമാക്കി കൊണ്ട് സാകേത് കോടതി ശ്രീശാന്ത് ഉള്‍പ്പെട 18 പേര്‍ക്ക് തിങ്കളാഴ്ച ജാമ്യം നല്‍കിയിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് താരമായ അങ്കിത് ചവാന്‍, ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാര്‍ദ്ദനന്‍ എന്നിവരും ജാമ്യം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.

രാജസ്ഥാന്റെ മറ്റൊരു താരമായ അജിത് ചാണ്ടില ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. രണ്ടാഴ്ചയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരുകയായിരുന്നു ശ്രീശാന്ത്. ജാമ്യത്തില്‍ വിട്ടവരോട് ഇന്ത്യ വിട്ട് പോകരുതെന്നും പാസ്‌പോര്‍ട്ട് കെട്ടിവെക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ശ്രീശാന്തുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ മക്കോക ചുമത്താന്‍ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആവശ്യമായ തെളിവില്ലാതെ മക്കോക ചുമത്തിയ പോലീസ് നടപടിയെ കോടതി വിമര്‍ശിച്ചു.

Advertisement