എഡിറ്റര്‍
എഡിറ്റര്‍
അര്‍ഹനെങ്കില്‍ ശ്രീശാന്തിനെ കാരുണ്യയുടെ അംബാസിഡറാക്കുമെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Wednesday 5th August 2015 8:09pm

oomen-chandy-01

തിരുവനന്തപുരം: അര്‍ഹനെങ്കില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ കാരുണ്യാ ലോട്ടറിയുടെ അംബാസിഡറാക്കുമെന്ന് മുഖ്യമന്ത്രി. ശ്രീശാന്തിനെതിരെ ആരോപിക്കപ്പെട്ടിരുന്ന എല്ലാ കുറ്റങ്ങളില്‍ നിന്നും കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ അഭിനയിക്കാന്‍ ശ്രീശാന്ത് യോഗ്യനാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്നും ശ്രീശാന്തിനെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായികുന്നു അദ്ദേഹം. ശ്രീശാന്തിനെ ടീമില്‍ തിരിച്ചെടുക്കാന്‍ ബി.സി.സി.ഐയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘അര്‍ഹിക്കുന്നുണ്ടെങ്കില്‍ ശ്രീശാന്തിനെ കാരുണ്യാ ലോട്ടറിയുടെ അംബാസിഡറായി തിരിച്ചെടുക്കും. അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെടുക്കാന്‍ ബി.സി.സി.ഐയോട് ആവശ്യപ്പെടാനും തയ്യാറാണ്.’ മുഖ്യമന്ത്രി പറഞ്ഞു.

അറസ്റ്റിലായയുടന്‍ താന്‍ അഭിനയിച്ച കാരുണ്യാ ലോട്ടറിയുടെ പരസ്യം പിന്‍വലിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ശ്രീശാന്ത് നേരത്തെ പ്രതികരിച്ചിരുന്നു.  വിവാദത്തിന്റെ പേരില്‍ തന്നെ പരസ്യത്തില്‍ നിന്ന് മാറ്റിയ മുഖ്യമന്ത്രി ഇപ്പോള്‍ വിവാദത്തിലാണെന്നായിരുന്നു ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നത്.

Advertisement