എഡിറ്റര്‍
എഡിറ്റര്‍
‘തെറ്റുകള്‍ പറ്റിയിട്ടുണ്ട്: പുതിയ ശ്രീയായി തിരിച്ചുവരും’
എഡിറ്റര്‍
Saturday 15th June 2013 12:00pm

sree-in-sabarimala

കോട്ടയം: ഐ.പി.എല്‍ ഒത്തുകളി കേസില്‍ ജാമ്യം ലഭിച്ച് കേരളത്തില്‍ എത്തിയ ശ്രീശാന്ത് ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്നലെ വൈകുന്നേരം എരുമേലിയില്‍ എത്തിയ ശ്രീശാന്ത് ഇന്ന് പുലര്‍ച്ചെ 5.20 ന് ശബരിമലയില്‍ ദര്‍ശനം നടത്തി.

ചെറിയ തെറ്റുകള്‍ ചെയ്തതിന്റെ പ്രായശ്ചിത്തമായിട്ടാണ് ശബരിമലയില്‍ എത്തിയതെന്ന് ശ്രീശാന്ത് പറഞ്ഞു. ഇനി വരുന്നത് പുതിയ ശ്രീശാന്തായിരിക്കും.

Ads By Google

മുമ്പ് തന്റെ കൈയ്യില്‍ നിന്ന് ചെറിയ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ വാതുവെപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ല.

വാതുവെപ്പ് കേസില്‍ നിരപരാധിത്വം ഉടന്‍ തെളിയുമെന്നാണ് വിശ്വാസം. ശബരിമലയില്‍ എത്താന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും ശ്രീശാന്ത് പറഞ്ഞു.

സന്നിധാനത്ത് ശ്രീ ശയനപ്രദക്ഷിണം നടത്തുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി 9.15ന് പമ്പയില്‍ എത്തിയ ശ്രീശാന്ത് പമ്പ ഗണപതി കോവിലിലും മറ്റ് ഉപദേവതാ ക്ഷേത്രങ്ങളിലും ഏറെനേരം നിന്നു.

പിന്നണിഗായകനും സഹോദരീഭര്‍ത്താവുമായ മധു ബാലകൃഷ്ണനും മറ്റ് 21പേരും അടങ്ങിയതായിരുന്നു തീര്‍ഥാടക സംഘം.

Advertisement