സ്റ്റംപ് രണ്ടായി പിഴുത് ശ്രീശാന്ത്; മൈതാനത്ത് പന്തുമായി ശ്രീ വീണ്ടും, വീഡിയോ
Cricket
സ്റ്റംപ് രണ്ടായി പിഴുത് ശ്രീശാന്ത്; മൈതാനത്ത് പന്തുമായി ശ്രീ വീണ്ടും, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th August 2018, 7:50 pm

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍താരം ശ്രീശാന്ത് തിരിച്ചുവരവിനൊരുങ്ങുന്നു. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ഏറെനാളായി കളിക്കളത്തിലില്ലാതിരുന്ന ശ്രീ ആഭ്യന്തര ക്രിക്കറ്റിലൂടെയാണ് തിരിച്ചുവരവിനൊരുങ്ങുന്നത്.

ഐ.പി.എല്‍ വാതുവെയ്പ് കേസില്‍ ശ്രീ കുറ്റക്കാരനല്ലെന്ന് നേരത്തെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ ബി.സി.സി.ഐ താരത്തിന്റെ വിലക്ക് നീക്കാന്‍ തയ്യാറായിരുന്നില്ല.

ALSO READ: തടസങ്ങളെ നേരിടാന്‍ തന്റെ മകന്‍ പ്രാപ്തനാണ്: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മാത്രമല്ല വിദേശത്ത് കളിക്കുന്നതിലും താരത്തെ വിലക്കി ബി.സി.സി.ഐ രംഗത്തെത്തിയിരുന്നു.

ഇടയ്ക്ക് സിനിമാഭിനയവുമായി പുതിയ റോളുകളിലും ശ്രീ തിളങ്ങി. എന്നാല്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ശ്രീ തന്നെ പോസ്റ്റ് ചെയ്ത വീഡിയോയാണ് താരം തിരിച്ചുവരവിനൊരുങ്ങുന്നുവെന്ന സൂചന തരുന്നത്.

നീല പാന്റും വെള്ള ജഴ്‌സിയുമണിഞ്ഞ് പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലൂടെയാണ് ശ്രീ മടങ്ങിവരവിനൊരുങ്ങുന്നത്.

ALSO READ: സൂപ്പര്‍ ഗോളി തിബൂട്ട് കുര്‍ട്ടോയ്‌സ് റയലില്‍

തന്റെ സ്വതസിദ്ധമായ പദചലനത്തോടെ എതിരാളികള്‍ക്ക് നേരെ പന്തെറിയുന്ന താരത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. മൂന്ന് വീഡിയോ ആണ് ശ്രീ പോസ്റ്റ് ചെയ്തത്.

#discipline #Cricket

A post shared by Sree Santh (@sreesanthnair36) on

ശ്രീലങ്കയ്‌ക്കെതിരെ 2005 ലായിരുന്നു ശ്രീശാന്ത് ഇന്ത്യന്‍ ടീമിനായി അരങ്ങേറിയത്. ആദ്യമത്സരത്തില്‍ തന്നെ രണ്ട് വിക്കറ്റാണ് ശ്രീ നേടിയത്.

ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ആദ്യ ടി-20ക്കിറങ്ങുമ്പോള്‍ ഓപ്പണിംഗ് ബൗളറുടെ റോളില്‍ ശ്രീശാന്തുമുണ്ടായിരുന്നു. 2007 ലെ ടി-20 ലോകകപ്പ് ടീമിലും 2011 ലെ ഏകദിന ലോകകപ്പ് ടീമിലും അംഗമായിരുന്നു.

ഇന്ത്യക്കായി 27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും 10 ടി-20 യില്‍ നിന്ന് 7 വിക്കറ്റും നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

WATCH THIS VIDEO: