എഡിറ്റര്‍
എഡിറ്റര്‍
പേടിച്ചോടാന്‍ തുടങ്ങിയാല്‍ ജീവിതാവസാനം വരെ ഓടേണ്ടി വരും; മുഖം നോക്കിത്തന്നെയാണ് നടപടികള്‍ കൈക്കൊള്ളാറുള്ളത്; മനസ് തുറന്ന് ശ്രീറാം വെങ്കിട്ടരാമന്‍
എഡിറ്റര്‍
Friday 28th April 2017 9:55am

 

കോഴിക്കോട്: പേടിച്ച് ഓടാന്‍ തുടങ്ങിയാല്‍ ജീവിതാവസാനം വരെ ഓടേണ്ടി വരുമെന്ന് ദേവികുളം സബ് കളക്ടര്‍ ശ്രീറാംവെങ്കിട്ടരാമന്‍. ശമ്പളത്തിനല്ല ഇടപെടാനുള്ള അവസരത്തിനാണ് താന്‍ പ്രാമുഖ്യം നല്‍കുന്നതെന്നും ശ്രീറാം വെങ്കിട്ടരാമന്‍ മാതൃഭൂമി ഡോട്ട് കോമിനു അനുഭവിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.


Also read വിവാഹസദ്യക്ക് ഇറച്ചിയില്ലെന്ന കാരണത്താല്‍ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; ചടങ്ങിനെത്തിയ മറ്റൊരാള്‍ വധുവിന്റെ കഴുത്തില്‍ മിന്നുകെട്ടി 


ഐ.എ.എസ് എന്ന സ്വപ്‌നത്തിലേക്ക് താന്‍ എത്തിയത് എങ്ങിനെയാണെന്നും കുടുംബ ജീവിതത്തെയും മൂന്നാര്‍ കുടിയൊഴിപ്പിക്കലിനെയും കുറിച്ചെല്ലാം ശ്രീറാം അഭിമുഖത്തില്‍ പറയുന്നുണ്ട്. ഡോക്ടറില്‍ നിന്ന് ഐ.ഐ.എസ് കാരനിലേക്ക് എത്തിയതിനെക്കുറിച്ച് ചോദിച്ച് കൊണ്ടാണ് അഭിമുഖം ആരംഭിക്കുന്നത്.

രണ്ട് മേഖലയെയും സാമ്പത്തിക ലാഭത്തെയും കുറിച്ചുള്ള ചോദ്യത്തോട് ശമ്പളമല്ല, ഇടപെടലിനുള്ള അവസരമാണ് മുഖ്യം എന്ന മറുപടിയാണ് സബ്കളക്ടര്‍ നല്‍കുന്നത്. ‘ഒരു ഡോക്ടര്‍ക്ക് കിട്ടുന്നതിലും കുറവ് പൈസയേ ഇപ്പോഴത്തെ ജോലിക്ക് കിട്ടുകയുള്ളൂ എന്നത് ശരിയാണ്. പക്ഷേ, അതിനേക്കാളും എത്രയോ വലിയ കാര്യങ്ങള്‍ ചെയ്യാനാവും. ജനങ്ങളുടെ ജീവിതത്തിന്റെ കാര്യത്തിലായാലും സര്‍ക്കാരിന്റെ നയങ്ങളുടെ കാര്യത്തിലായാലും’ ശ്രീറാം പറയുന്നു.

വീട്ടുകാരുടെ പിന്തുണയോടെത്തന്നെയാണ് സിവില്‍ സര്‍വ്വീസ് നേടിയെടുത്തതെന്നു പറുന്ന ശ്രീറം വിവാദങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ വീട്ടുകാര്‍ക്ക് പേടിയുണ്ടാകുമെന്നും അത് സ്വാഭാവികമാണെന്നും പറയുന്നു. ‘വീട്ടുകാരുടെ പേടി സ്വാഭാവികമാണ്. സ്വകാര്യജീവിതത്തെ അത് ഒരളവുവരെ ബാധിച്ചിട്ടുണ്ട്. അതിനു വേറെ പരിഹാരമൊന്നുമില്ല’ ശ്രീറാം വ്യക്തമാക്കി.

ബൈക്കിനോടുള്ള പ്രണയത്തെക്കുറിച്ചും സബ്കളക്ടര്‍ മനസ്സ് തുറക്കുന്നുണ്ട്. എല്ലാവര്‍ക്കും ഉണ്ടാകുന്ന പോലെയുള്ള ഇഷ്ടമാണ് ബൈക്കിനോട് തനിക്കെന്നും ആദ്യ ബൈക്ക് സ്വന്തമാക്കിയത് നിരാഹാരം കിടന്നാണെന്നും പറയുന്ന ശ്രീറാം താന്‍ യാത്രകളെയും ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും പറഞ്ഞു.

മുഖം നോക്കിത്തന്നെയാണ് നടപടികള്‍ കൈക്കൊള്ളാറുള്ളതെന്നു പറയുന്ന കളക്ടര്‍ മുഖം നോക്കാതെ എങ്ങിനെയാണ് നടപടികള്‍ സ്വീകരിക്കുക എന്നും അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്. നിയമം ഫലപ്രദമായി നടപ്പിലാക്കുകയാണ് ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വം എന്നും ശ്രീറാം ഫറയുന്നു.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം:

കടപ്പാട്: മാതൃഭൂമി.കോം

Advertisement