എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കും: നടന് പിന്തുണയുമായി ശ്രീനിവാസന്‍
എഡിറ്റര്‍
Saturday 9th September 2017 12:13pm


കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി നടന്‍ ശ്രീനിവാസന്‍. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാട്ടുമെന്ന് കരുതുന്നില്ലെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.

ദിലീപ് തെറ്റു ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

കേസില്‍ ദിലീപിനെ അനുകൂലിച്ച് നേരത്തെയും ശ്രീനിവാസന്‍ രംഗത്തുവന്നിരുന്നു.

കേസിലെ പൊതുജനങ്ങളുടെ നിലപാടിനെയും ശ്രീനിവാസന്‍ പരിഹസിച്ചിരുന്നു. അമ്മയിലെ അംഗങ്ങളേക്കാള്‍ ആക്രമിക്കപ്പെട്ട കുട്ടിയോട് ഇവര്‍ക്കെന്തിനാണ് സ്‌നേഹമെന്നു ചോദിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

Advertisement