| Friday, 24th May 2013, 11:01 pm

ശ്രീനിവാസന്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെക്കണം: ശരത് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ബി.സി.സി.ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെ പോലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ തല്‍സ്ഥാനത്തിരിക്കാന്‍ ബി.സി.സി.ഐ പ്രസിഡന്റ് യോഗ്യനല്ലെന്നും,അദ്ദേഹം രാജി വെക്കണമെന്നും മുന്‍ ബിസിസിഐ പ്രസിഡന്റും,കേന്ദ്ര മന്ത്രിയുമായ ശരത് പവാര്‍ ആവശ്യപ്പെട്ടു.[]

ഐ.പി.എല്ലില്‍ വാതുവെപ്പ്, സ്‌പോട്ട് ഫിക്‌സിംഗ് എന്നിവയ്ക്ക് കൂട്ടു നില്‍ക്കുകയും, വിവരങ്ങള്‍ കൈമാറുകയും, വേണ്ട സഹായങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്‌തെന്ന കുറ്റത്തിനാണ് മെയ്യപ്പനെ മുബൈ പോലീസ്  നേരത്തെ അറസ്റ്റ് ചെയ്തത്.

ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ വിന്ദു ധാരാ സിംഗിന്റെ മൊഴിയുടെ അടിസ്ഥാന ത്തിലായിരുന്നു മെയ്യപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് അന്വേഷണത്തില്‍ വിന്ദു സിംഗ് മെയ്യപ്പനുമായി  നിരന്തരമായി ബന്ധപ്പെട്ടിരുന്നെന്ന് വ്യക്തമായിരുന്നു.

ശരത് പവാറിനെ കൂടാതെ മുതിര്‍ന്ന ക്രിക്കറ്റ് കളി വിലയിരുത്തുക്കാരും, മറ്റ് നേതാക്കളും ശ്രീനിവാസന്റെ രാജി ആവശ്യപ്പെട്ട് ഇതിനിടെ രംഗത്ത് വന്നിട്ടുണ്ട്. ഏതായാലും
മരുമകനെതിരെയുള്ള കുറ്റം തെളിഞ്ഞാല്‍ സ്ഥാനമൊഴിയാന്‍  ശ്രീനിവാന് മേല്‍ സമ്മര്‍ദ്ദമേറും.

We use cookies to give you the best possible experience. Learn more