കെ.രാഘവന്‍മാസ്റ്റര്‍ പ്രഥമ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
Kerala News
കെ.രാഘവന്‍മാസ്റ്റര്‍ പ്രഥമ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
ന്യൂസ് ഡെസ്‌ക്
Saturday, 17th October 2020, 2:47 pm

കോഴിക്കോട്: സംഗീത സംവിധായകന്‍ കെ. രാഘവന്റെ ഓര്‍മയ്ക്കായി കെ.പി.എ.സി രൂപം കൊടുത്ത കെ.രാഘവന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്. 50,000 രൂപയും ശില്പവും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം.

മലയാള സംഗീത ലോകത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതില്‍ ശ്രീകുമാരന്‍ തമ്പിയ്ക്ക് വലിയ പങ്കുണ്ടെന്നും തലമുറകള്‍ ഏറ്റുപാടിയ കാവ്യമനോഹരമായ ഭാവഗീതങ്ങളുടെ കവിയാണ് അദ്ദേഹമെന്നും ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

എം. ജയചന്ദ്രന്‍, ഡോ. കെ ഓമനക്കുട്ടി, കരിവെള്ളൂര്‍ മുരളി എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍. അറിയാതെ മൂളി പോകുന്ന എത്രയോ ഈരടികളിലൂടെ നമ്മുടെയെല്ലാം ജീവിതത്തില്‍ നിത്യസാന്നിധ്യമായ ശ്രീകുമാരന്‍ തമ്പിക്ക് നാട്ടുസംസ്‌കൃതിയുടെ ഈണവും താളവും കൊണ്ട് എന്നും ജനമനസ്സില്‍ ജീവിക്കുന്ന കെ.രാഘവന്‍ മാസ്റ്ററുടെ പേരിലുള്ള പ്രഥമ പുരസ്‌കാരം നല്‍കുന്നതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.

കെ.രാഘവന്‍ മാസ്റ്ററുടെ ജന്മദിനമായ ഡിസംബര്‍ രണ്ടിന് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡണ്ട് വി.ടി മുരളിയും സെക്രട്ടറി ടി.വി ബാലനും അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sreekumaran Thambi got K Raghavan master memorial award