സംഘികളുടെ വെറുപ്പിനെ അതിജീവിക്കാന്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ബലമുണ്ട് ഈ നാടിന്
DISCOURSE
സംഘികളുടെ വെറുപ്പിനെ അതിജീവിക്കാന്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ബലമുണ്ട് ഈ നാടിന്
ശ്രീജിത്ത് ദിവാകരന്‍
Thursday, 28th September 2023, 6:07 pm

കേരളത്തിലെ ലെഗസി മീഡിയ അഹോരാത്രം പണിയെടുത്ത് വിശുദ്ധനാക്കിയ, കള്ളിമുണ്ടുടുത്ത് കണ്‍നിറഞ്ഞ് ആ വീടിന് മുന്നില്‍ നില്‍ക്കുന്നയാളുടെ, കുടുംബം തുണ്ടുകൊടുത്ത് ബി.ജെ.പി നേതൃത്വത്തിലേക്ക് അത്തരം പാഴ്ജന്മങ്ങളെ എത്ര പറഞ്ഞ് വിട്ടാലും, അവരെത്ര വെറുപ്പും വൈര്യവും നുണയും പ്രചരിപ്പിച്ചാലും, ഉത്തരേന്ത്യന്‍ സംഘികള്‍ക്കും ഗോഡി മീഡിയക്കും വേണ്ടി ചാപ്പകുത്തലുകളുടെ എത്ര കള്ളകഥകളുണ്ടാക്കിയാലും സ്വന്തം അമ്പലത്തിലേക്ക് മലമെറിഞ്ഞും ഭക്തരെ തേങ്ങകൊണ്ടടിച്ചും വര്‍ഗീയകലാപങ്ങളെത്രയുണ്ടാക്കാന്‍ സംഘികള്‍ നോക്കിയാലും, അവരുടെ സുവര്‍ണാവസരത്തിന് ആര്, എത്ര പിന്തുണ നല്‍കിയാലും കേരളത്തിലെ ബി.ജെ.പിയുടെ വോട്ട് കുറഞ്ഞേ വരൂ.

ഇവിടത്തെ നബി ദിനങ്ങളില്‍ നോട്ടുമാലയും പാല്‍ സര്‍ബത്തുമായി മറ്റു മതസ്ഥരെത്തും. കുഞ്ഞുങ്ങളെ കെട്ടിപ്പിടിക്കും. ജാതിയും മതവും ഒക്കെയുണ്ട്. സമൂഹത്തില്‍ നഞ്ച് കലക്കുന്ന നാറികള്‍ ഒട്ടേറെയുണ്ട്. പക്ഷേ മണ്ണിന്നടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ബലമുണ്ട് ഈ നാടിന്.

സോഷ്യല്‍ മീഡിയയിലും മുഖ്യധാര മാധ്യമങ്ങളിലും ഒരുപോലെ പരക്കുന്ന വെറുപ്പ് കണ്ട് പകച്ചിരുന്ന ദിവസങ്ങളായിരുന്നു. ഒറ്റ ദൃശ്യം മതി മനുഷ്യനെ ജീവിതോത്സാഹത്തിലെത്തിക്കാന്‍. ഒരു താരക കണ്ടാല്‍ രാവ് മറക്കുന്ന പാവം മാനവഹൃദയമാണ്.

Content Highlight: Sreejith Divakaran Write up about Nabi dinam viral video

ശ്രീജിത്ത് ദിവാകരന്‍
മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.