'വൈകാരികമായ തീരുമാനമായിരുന്നു, ഇനി തടസമില്ല' ; ബി.ജെ.പിയുടെ മാധ്യമ ബഹിഷ്‌കരണം അവസാനിപ്പിക്കുന്നതായി ശ്രീധരന്‍ പിള്ള
kERALA NEWS
'വൈകാരികമായ തീരുമാനമായിരുന്നു, ഇനി തടസമില്ല' ; ബി.ജെ.പിയുടെ മാധ്യമ ബഹിഷ്‌കരണം അവസാനിപ്പിക്കുന്നതായി ശ്രീധരന്‍ പിള്ള
ന്യൂസ് ഡെസ്‌ക്
Tuesday, 12th February 2019, 3:40 pm

 

കൊച്ചി: ബി.ജെ.പി മാധ്യമ ബഹിഷ്‌കരണം അവസാനിപ്പിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. ഇനി മുതല്‍ നേതാക്കള്‍ക്ക് ചര്‍ച്ചകളില്‍ പങ്കെടുക്കാമെന്നും മാധ്യമങ്ങളുമായി സഹകരിക്കുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് പോകേണ്ടെന്ന് തീരുമാനിച്ചത് വൈകാരികമായി കാഴ്ചപ്പാടിലാണ്. ഇനി അത്തരം തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.

Also read:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം: പള്ളിക്കമ്മറ്റിയില്‍ ഷെഫീഖ് ഖാസിമി നല്‍കിയ വിശദീകരണം കള്ളമെന്ന് തെളിഞ്ഞു

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് മാധ്യമങ്ങള്‍ ബി.ജെ.പിയെ ഒരു ദിവസത്തേക്ക് ബഹിഷ്‌കരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചാനല്‍ ചര്‍ച്ചകളില്‍ സഹകരിക്കില്ലയെന്ന തീരുമാനം ബി.ജെ.പി എടുത്തത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനം ബി.ജെ.പി പിന്‍വലിച്ചിരിക്കുകയാണ്.

മാധ്യമങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന വിമര്‍ശനം പാര്‍ട്ടി ഉള്‍ക്കൊളളുമെന്ന് ശ്രീധരന്‍ പിളള പറഞ്ഞു. നേരത്തെ പാര്‍ട്ടി വിലക്ക് ലംഘിച്ച് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബി.ജെ.പി സംസ്ഥാന സമിതി അംഗം പി കൃഷ്ണദാസിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു.