വടക്കന്‍ മാത്രമല്ല വടക്കുനിന്നും തെക്കുനിന്നും കൂടുതല്‍ പേര്‍ ബി.ജെ.പിയിലേക്ക് വരും: ശ്രീധരന്‍ പിള്ള
kERALA NEWS
വടക്കന്‍ മാത്രമല്ല വടക്കുനിന്നും തെക്കുനിന്നും കൂടുതല്‍ പേര്‍ ബി.ജെ.പിയിലേക്ക് വരും: ശ്രീധരന്‍ പിള്ള
ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 1:12 pm

തിരുവനന്തപുരം: ടോം വടക്കന്‍ മാത്രമല്ല ഇനിയും കൂടുതല്‍ പേര്‍ ബി.ജെ.പിയിലേക്ക് വരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

വടക്കന്‍ മാത്രമല്ല വടക്കുനിന്നും തെക്കുനിന്നും കൂടുതല്‍ പേര്‍ ബി.ജെ.പിയിലേക്ക് വരുമെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന. വടക്കന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം മത്സരരംഗത്ത് താന്‍ ഉണ്ടാകില്ലെന്ന സൂചനയും ശ്രീധരന്‍ പിള്ള നല്‍കി. താന്‍ സ്ഥാനാര്‍ത്ഥിത്വത്തിന് പ്രാധാന്യം നല്‍കുന്നില്ലെന്നും തന്റെ ദൗത്യം പാര്‍ട്ടിയെ വിജയിപ്പിക്കുക എന്നതാണെന്നുമായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്.

സ്ഥാനാര്‍ത്തിത്വത്തെ ഗൗരവമായി കാണുന്നില്ല. മത്സരിക്കുന്ന കാര്യവും പാര്‍ട്ടി പറഞ്ഞാല്‍ ആ ഘട്ടത്തില്‍ നോക്കാം. ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ താത്പര്യമില്ലായിരുന്നു. പത്തനംതിട്ടയില്‍ ഉചിതമായ സ്ഥാനാര്‍ത്ഥി വരും. തന്റെ പേര് ബന്ധപ്പെടുത്തി പറയുന്നത് ശരിയല്ല

ആരൊക്കെ മത്സരിക്കുമെന്ന് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.