Administrator
Administrator
ക്ഷേത്ര സുരക്ഷയ്ക്ക് 1കോടി മതിയാവില്ലെന്ന് സുപ്രീംകോടതി
Administrator
Thursday 14th July 2011 12:15pm

muringoor caseന്യൂദല്‍ഹി: അമൂല്യമായ നിധിശേഖരം കണ്ടെത്തിയ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഒരു കോടി രൂപ മതിയാവില്ലെന്ന് സുപ്രീംകോടതി. ക്ഷേത്രത്തിന്റെ നിലവിലെ സുരക്ഷ തൃപ്തികരമല്ലെന്നും കോടതി നിരീക്ഷിച്ചു.

ക്ഷേത്രത്തില്‍ വന്‍നിധിശേഖരമുള്ളതായി മാധ്യമങ്ങളില്‍ വാര്‍ത്തവന്നിരുന്നു. നിധിശേഖരങ്ങളുടെ മൂല്യം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ആഗോളമാധ്യമങ്ങള്‍ വരെ പ്രചരിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയ സുരക്ഷ മതിയാവുമെന്ന് തോന്നുന്നില്ല. അത്യാനുധിക സാങ്കേതി സംവിധാനങ്ങള്‍ ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി ആവശ്യമുണ്ട്. സുരക്ഷയ്ക്കായി വിദഗ്ധരുടെ സേവനം സുരക്ഷയ്ക്ക് ഉപയോഗിക്കണം. ഉരുക്ക് വാതിലുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും ആലോചിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതിനിടെ, ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയ നിധി പ്രദര്‍ശനയോഗ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവറയില്‍ നിന്നും കണ്ടെടുത്ത നിധിയ്ക്ക് പുരാവസ്തുമൂല്യമില്ലെന്ന് നിധിയുടെ കണക്കെടുപ്പ് നടത്തിയ സംഘത്തിലുണ്ടായിരുന്ന ദേവസ്വം സെക്രട്ടറി അറിയിച്ചതായും സര്‍ക്കാര്‍ കോടതിയോട് പറഞ്ഞു.

ക്ഷേത്രത്തിലെ നിധി അവിടെനിന്നും പുറത്തെടുക്കേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായ മാര്‍ത്താണ്ഡവര്‍മ്മയും, രാമവര്‍മ്മയും കോടതിയെ അറിയിച്ചു. മ്യൂസിയം പണിയുകയാണെങ്കില്‍ അത് ക്ഷേത്രത്തിനുള്ളില്‍ മതിയെന്നും ഇവര്‍ അറിയിച്ചു. ബി നിലവറ തുറക്കുന്നതിന് മുമ്പ് ദേവപ്രശ്‌നമറിയിച്ച് ഹിതമറിയണമെന്ന് രാമവര്‍മ്മ കോടതിയോട് ആവശ്യപ്പെട്ടു.

Advertisement