എഡിറ്റര്‍
എഡിറ്റര്‍
മെഡിക്കല്‍ കോളേജ് അഴിമതി; ലോകയുക്തയ്ക്ക് മുമ്പില്‍ മലക്കം മറിഞ്ഞ് കുമ്മനം; നല്‍കിയത് വിജിലന്‍സിനു നല്‍കിയതില്‍ നിന്ന് വ്യത്യസ്ത മൊഴി
എഡിറ്റര്‍
Thursday 31st August 2017 8:01am

 

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അഴിമതിക്കേസില്‍ ലോകായുക്തയ്ക്ക് മുന്നില്‍ ഹാജരായ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയത് വിജിലന്‍സിനു നല്‍കിയതില്‍ നിന്നും വ്യത്യസ്ത മൊഴി. മെഡിക്കല്‍ കോളേജ് വിവാദം താന്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് കുമ്മനം ലോകായുക്തക്ക് മുന്നില്‍ പറഞ്ഞത്.


Also Read: ‘നിങ്ങളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ല’; ലോക്പാല്‍ നിയമനം മോദിക്കെതിരെ സമരത്തിനൊരുങ്ങി അണ്ണാ ഹസാര


നേരത്തെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയിലെ രണ്ടംഗങ്ങളോട് ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ പറഞ്ഞിരുന്നെന്നാണ് കുമ്മനം വിജിലന്‍സിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ലോകായുക്തയ്ക്ക് മുന്നിലെത്തിയ കുമ്മനം മാധ്യമങ്ങളില്‍ നിന്നാണ് താന്‍ അഴിമതി വാര്‍ത്തയറിഞ്ഞതെന്നും ഇതേ തുടര്‍ന്ന് വിഷയം അന്വേഷിക്കുന്നതിനായി ശ്രീശനെയും എ.കെ നസീറിനെയും ചുമതലപ്പെടുത്തുകയായിരുന്നെന്നും പറഞ്ഞു.

അതേസമയം പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന നിലപാടില്‍ കുമ്മനം ഉറച്ചു നില്‍ക്കുകയും ചെയ്തു. മാധ്യമ വാര്‍ത്തയെത്തുടര്‍ന്ന് തുടര്‍ന്ന് ഏര്‍പ്പാടാക്കിയ അന്വേഷണ കമ്മീഷന്‍ പാര്‍ട്ടിയുമായി സംഭവത്തിന് ബന്ധമില്ലെന്ന് ഓഫീസ് സെക്രട്ടറിയെ അറിയിച്ചെന്നും അതുകൊണ്ട് കൂടുതല്‍ അന്വേഷണം നടത്തിയില്ലെന്നുമാണ് കുമ്മനം പറഞ്ഞത്.


Dont Miss: ഹാദിയയുടെ വീട്ടില്‍ സ്ത്രീകളുടെ പ്രതിഷേധം: തന്നെ രക്ഷിക്കൂവെന്ന് ജനലിലൂടെ ഹാദിയ- വീഡിയോ കാണാം


വര്‍ക്കല എസ്. ആര്‍ മെഡിക്കല്‍കോളേജിന്റെ അഫിലിയേഷനുമായി ബന്ധപ്പെട്ട് 5.6 കോടിയുടെ ഇടപാട് നടന്നുവെന്നായിരുന്നു ബി.ജെ.പി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. എന്നാല്‍ വിജിലന്‍സിനു മുന്നില്‍ ഹാജരായ കോളേജ് ഉടമ ഷാജി കോഴ നല്‍കിയിട്ടില്ലെന്നും കണ്‍സള്‍ട്ടന്‍സിക്ക് കൈമാറാന്‍ 25 ലക്ഷം രൂപ ബി.ജെ.പി മുന്‍ സഹകരണ സെല്‍ കണ്‍വീനര്‍ വിനോദിന് നല്‍കിയെന്നുമാണ് പറഞ്ഞത്.

Advertisement