എഡിറ്റര്‍
എഡിറ്റര്‍
വീഴ്ച പറ്റിയ പൊലീസ് എഴുന്നേല്‍ക്കുമോ?; ജിഷ്ണു കേസിലെ കുറ്റാരോപിതരെ രണ്ടാഴ്ചയ്ക്കകം പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
എഡിറ്റര്‍
Thursday 6th April 2017 8:01pm

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കുറ്റാരോപിതരായ മുഴുവന്‍ പേരേയും ഉടന്‍ പിടികൂടാനൊരുങ്ങി കേരള പൊലീസ്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം മുഴുവന്‍ കുറ്റാരോപിതരേയും പിടിക്കണമെന്നാണ് സംഘത്തിന് നല്‍കിയ നിര്‍ദ്ദേശം.

ജിഷ്ണുവിന്റെ കുടുംബം സമരത്തിലേക്ക് കടന്നതും ഇന്നലെയുണ്ടായ സംഭവവികാസങ്ങളുമാണ് പുതിയ സംഘത്തെ നിയോഗിക്കാനുള്ള കാരണം. കുറ്റാരോപിതര്‍ ഒളിവില്‍ കഴിയുകയാണ്. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം. കുറ്റാരോപിതരെ രണ്ടാഴ്ചയ്ക്കകം പിടിക്കമമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്.


Also Read: ‘രക്തസാക്ഷിത്വത്തിന് ആരാണ് ഔദ്യോഗികത നല്‍കേണ്ടത്?’; നാരദാ ന്യൂസ് തന്റെ പേരില്‍ നല്‍കിയത് വ്യാജ വാര്‍ത്തയെന്ന് ജെയ്ക്ക് സി. തോമസ്; വാര്‍ത്തയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് നാരദ ന്യൂസ് ലേഖകന്‍


നിലവില്‍ ഇരിങ്ങാലക്കുട എസ്.പി കിരണ്‍ നാരായണനാണ് അന്വേഷണം നടത്തുന്നത്. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് ഒന്നാം കുറ്റാരോപിതനായ കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, വിപിന്‍, പി.ആര്‍.ഒ സഞ്ജിത്ത് എന്നിവരാണ് മറ്റ് കുറ്റാരോപിതര്‍. ഒളിവില്‍ പോയിരിക്കുന്ന അധ്യാപകരെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും കുറ്റാരോപിതരെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്തിട്ടില്ല. കേസിലെ മറ്റ് കുറ്റാരോപിതര്‍ ഒളിവില്‍ പോയപ്പോള്‍ പി. കൃഷ്ണദാസും സഞ്ജിത്തും മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു.

Advertisement