മാസ്‌ക് വെക്കാത്തതിന് എ.എന്‍. ഷംസീറിന് സ്പീക്കര്‍ എം.ബി. രാജേഷിന്റെ വിമര്‍ശനം
Kerala News
മാസ്‌ക് വെക്കാത്തതിന് എ.എന്‍. ഷംസീറിന് സ്പീക്കര്‍ എം.ബി. രാജേഷിന്റെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th August 2021, 12:54 pm

തിരുവനന്തപുരം: നിയമസഭയില്‍ മാസ്‌ക് വെക്കാത്തതിന് എ.എന്‍. ഷംസീര്‍ എം.എല്‍.എക്ക് സ്പീക്കര്‍ എം.ബി.രാജേഷിന്റെ വിമര്‍ശനം. ഷംസീര്‍ ഇന്ന് സഭയില്‍ മാസ്‌ക് ഉപയോഗിച്ചില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

അങ്ങ് തീരെ മാസ്‌ക് ഉപയോഗിക്കുന്നതായി കാണുന്നില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്. സഭയില്‍ പലരും മാസ്‌ക് താടിയിലാണ് വെക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

സഭയില്‍ മാസ്‌ക് വെക്കാത്തിന് നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും സ്പീക്കര്‍ വിമര്‍ശിച്ചിരുന്നു.

നേരത്തെ സ്പീക്കറെ എ.എന്‍. ഷംസീര്‍ ‘നിങ്ങള്‍’ എന്ന് അഭിസംബോധന ചെയ്ത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തുകയും ഷംസീര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Speaker M.B. Rajesh scolds Shamseer for not wearing a mask.