മഹാരാഷ്ട്രയില്‍ സ്പീക്കറാകാന്‍ നാനാ പട്ടോലെയും കിസാന്‍ കതോരെയും; തെരഞ്ഞെടുപ്പ് ഇന്ന്
national news
മഹാരാഷ്ട്രയില്‍ സ്പീക്കറാകാന്‍ നാനാ പട്ടോലെയും കിസാന്‍ കതോരെയും; തെരഞ്ഞെടുപ്പ് ഇന്ന്
ന്യൂസ് ഡെസ്‌ക്
Sunday, 1st December 2019, 8:22 am

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ നാനാ പട്ടോലെയും ബി.ജെ.പിയുടെ കിസാന്‍ കതോരെയുമാണ് സ്പീക്കര്‍ സ്ഥാനാര്‍ഥികള്‍. ഉച്ചയ്ക്ക് 12 മണിക്ക് രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ്.

ഇന്നലെ 169 പേരുടെ പിന്തുണയോടെ വിശ്വാസ പ്രമേയം പാസായതിനാല്‍ ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ത്രികക്ഷി സര്‍ക്കാര്‍.

ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യമായ മഹാ വികാസ് അഘാഡി ഇന്നലെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചിരുന്നു. സഭാ നടപടികള്‍ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. എന്നാല്‍ സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നത് നിയമപരമായിട്ടല്ലെന്നാണ് ബി.ജെ.പി പ്രതികരിച്ചത്.

വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച അറിയിപ്പ് തങ്ങള്‍ക്ക് ലഭിക്കാന്‍ വൈകിയെന്നും എം.എല്‍.എമാരെ സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ ഇതുവരെ സ്പീക്കറെ തെരഞ്ഞെടുക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തിയിട്ടില്ലെന്നും ഫഡ്നാവിസ് പറഞ്ഞിരുന്നു. വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച ബി.ജെ.പി എം.എല്‍.എമാര്‍ സഭ വിടുകയും ചെയ്തിരുനു.

മഹാ വികാസ് അഘാഡിയില്‍ ശിവസേനക്ക് 56 എം.എല്‍.എമാരുണ്ട്. എന്‍.സി.പിക്ക് 54 എം.എല്‍.എമാരും കോണ്‍ഗ്രസിന് 44 എം.എല്‍.എമാരുമാണുള്ളത്.