എഡിറ്റര്‍
എഡിറ്റര്‍
സ്പാം മെയില്‍:ഇന്ത്യക്ക് മൂന്നാം സ്ഥാനമെന്ന് സോഫോസ് ലാബ്‌സ് സര്‍വെ
എഡിറ്റര്‍
Thursday 7th March 2013 10:38am

ന്യൂദല്‍ഹി: ഉപയോഗ ശൂന്യമായതും ഉപദ്രവകാരികളുമായ ഇ- മെയിലുകള്‍(സ്പാം മെയില്‍) വ്യാപിപ്പിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കു മൂന്നാംസ്ഥാനമെന്ന് സോഫോസ് ലാബ് സര്‍വെ കണ്ടെത്തല്‍.

Ads By Google

ഇതില്‍ ഏറ്റവും കൂടുതല്‍ സ്പാം മെയില്‍ (36.6%.) ബാധിക്കുന്നത് ഏഷ്യന്‍ ഭൂഖണ്ഡത്തെയാണ്. എന്നാല്‍ ഒന്നാംസ്ഥാനം അമേരിക്കയ്ക്കും രണ്ടാംസ്ഥാനം ചൈനയ്ക്കുമാണെന്നും സര്‍വെ പറയുന്നു.

കഴിഞ്ഞവര്‍ഷം പകുതിയോടെ ഇന്ത്യ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നെങ്കിലും പിന്നീട് മൂന്നാമതാകുകയായിരുന്നുവെന്നും സോഫോസ് ലാബ്‌സ് നടത്തിയ സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോള്‍ സ്പാം മെയിലുകള്‍ അയക്കുന്നതില്‍ 18.3 ശതമാനമാണ് അമേരിക്കയുടെ പങ്ക്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി വരെയുള്ള സ്പാംമെയിലുകളുടെ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.  ചൈന 8.2 ശതമാനവും, ഇന്ത്യ 4.2 ശതമാനവും സ്പാം മെയിലുകള്‍ വിടുന്നുണ്ട്.

പെറു, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക്  പിന്നാലെയുള്ളത്.

ഏഷ്യ കഴിഞ്ഞാല്‍ വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലാണ്  ഏറ്റവും കൂടുതല്‍ സ്പാം മെയിലുകള്‍ പ്രചരിക്കുന്നതെന്നും സോഫോസ് ലാബ്‌സ് സര്‍വെ പറയുന്നു.

Advertisement