എഡിറ്റര്‍
എഡിറ്റര്‍
33 വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ റഷ്യന്‍ സൈനികനെ അഫ്ഗാനിസ്ഥാനില്‍ കണ്ടെത്തി
എഡിറ്റര്‍
Wednesday 6th March 2013 5:28pm

അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനുമായുള്ള യുദ്ധത്തിനിടെ കാണാതായ റഷ്യന്‍ സൈനികനെ മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തി.

Ads By Google

അഫ്ഗാനിസ്ഥാനും സോവിയറ്റ് യൂണിയനും തമ്മിലുള്ള യുദ്ധത്തിനിടെ കാണാതായ റഷ്യന്‍ സൈനികന്‍ ബഖ് രെതിന്‍ കാഖിമോവിനെയാണ് ഷെയ്ഖ് അബ്ദുള്ളയെന്ന പേരുമായി  അഫ്ഗാനിസ്ഥാനിലെ ഒരു നാടോടി സംഘത്തില്‍  കണ്ടെത്തിയത്.

1980 ല്‍ സോവിയറ്റ് അധിനിവേശത്തിനിടെ ഉണ്ടായ യുദ്ധത്തില്‍ പരിക്കേറ്റ കാഖിമോവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

റഷ്യയിലെ വെറ്ററന്‍ കമ്മീഷന്റെ കണക്കുപ്രകാരം സോവിയറ്റ് യുദ്ധക്കാലത്ത് 246 റഷ്യന്‍ സൈനികരെ അഫ്ഗാനിസ്താനില്‍ കാണാതായിട്ടുണ്ട്. ഇതില്‍  പലരും അവിടെ സമാധാനമായി ജീവിക്കുന്നതായാണ് സന്നദ്ധസംഘടനകള്‍ പറയുന്നത്.

പഴയ സോവിയറ്റ് യൂണിയനിലെ ഉസ്ബക് സ്വദേശിയായിരുന്നു കാഖിമോവ്. റഷ്യന്‍ സൈന്യത്തിന്റെ മോട്ടോറൈസ്ഡ് റൈഫിള്‍ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് യുദ്ധത്തിനായി കാഖിമോവ് അഫ്ഗാനിലെത്തിയത്.

സന്നദ്ധസംഘടന കണ്ടെത്തുമ്പോള്‍ നാട്ടുചികിത്സയായിരുന്നു കാഖിമോവിന്റെ ജോലി. നാടോടി സംഘത്തിലെ ഒരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നെങ്കിലും നാലുവര്‍ഷംമുമ്പ് അവര്‍ മരിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ പറഞ്ഞു.

Advertisement