അതില്‍ ഒരു അത്ഭുതവുമില്ല; ഇന്ത്യ ക്വാര്‍ട്ടറിലെത്താന്‍ യോഗ്യരെന്ന് ദക്ഷിണ കൊറിയന്‍ പരിശീലകന്‍
Asia Cup
അതില്‍ ഒരു അത്ഭുതവുമില്ല; ഇന്ത്യ ക്വാര്‍ട്ടറിലെത്താന്‍ യോഗ്യരെന്ന് ദക്ഷിണ കൊറിയന്‍ പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st October 2018, 3:15 pm

മുംബൈ: ഇന്ത്യ അണ്ടര്‍ 16 ഏഷ്യാകപ്പിന്റെ ക്വാര്‍ട്ടറിലെത്തിയതില്‍ അത്ഭുതമില്ലെന്ന് ദക്ഷിണ കൊറിയന്‍ പരിശീലകന്‍ കിം ജുംഗ് സൂ. ക്വാര്‍ട്ടറില്‍ ഇന്നാണ് ഇന്ത്യ-ദക്ഷിണ കൊറിയ പോരാട്ടം.

“ഇന്ത്യയുടെ പ്രതിരോധനിര മികച്ച രീതിയിലാണ് കളിക്കുന്നത്.”

ഇതുവരെ ഗോള്‍ വഴങ്ങാതിരിക്കുക എന്നത് മികച്ച നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്വാര്‍ട്ടറില്‍ എത്തിയ ഇന്ത്യ അടക്കമുള്ള എല്ലാ ടീമകളും ഈ ടൂര്‍ണമെന്റ് വിജയിക്കാന്‍ പ്രാപ്തരാണെന്നും ജുംഗ് സൂ പറഞ്ഞു.

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാത്ത രണ്ടേ രണ്ടു ടീമുകളാണ് ഇന്ത്യയും ദക്ഷിണ കൊറിയയും. ഇന്ന ജയിച്ചാല്‍ ഇന്ത്യയ്ക്ക് ചരിത്രത്തിലാദ്യമായി അണ്ടര്‍ 17 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനാകും.

ALSO READ: രോഹിത്തിനെ പുറത്താക്കിയതില്‍ പ്രതിഷേധം; സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്

ഗ്രൂപ്പ് സിയില്‍ ഒരുജയവും രണ്ടു സമനിലയുമായി രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്.

ഏഷ്യയിലെ ശക്തരായ ടീമുകളിലൊന്നായ ദക്ഷിണകൊറിയയ്ക്കെതിരെ ജയിക്കാന്‍ ഇന്ത്യ ഇന്നുവിയര്‍ക്കുമെന്നുറപ്പാണ്. പക്ഷെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാനെ സമനിലയില്‍ തളച്ച പോരാട്ടവീര്യം ആശ്വാസകരമാകും.

കഴിഞ്ഞ കൗമാരലോകകപ്പില്‍ ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യ പങ്കെടുത്തിരുന്നു.

WATCH THIS VIDEO: