എഡിറ്റര്‍
എഡിറ്റര്‍
ദക്ഷിണ കൊറിയയില്‍ വന്‍ ഭൂചലനം; ഉത്തരകൊറിയയുടെ ആണവപരീക്ഷണത്തിന്റെ ഫലമെന്ന് സംശയം, വീഡിയോ
എഡിറ്റര്‍
Thursday 16th November 2017 1:08am


സോള്‍: ദക്ഷിണ കൊറിയയില്‍ ഭൂകമ്പസാധ്യത മേഖല അല്ലാത്ത പ്രദേശത്ത് വന്‍തീവ്രതയോടെ ഭൂമി കുലുങ്ങി. റിക്ടര്‍ സ്‌കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം ദക്ഷിണാ കൊറിയയിലെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂകമ്പമാണ്.

ഉത്തരകൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങള്‍ പലപ്പോഴും മേഖലയില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അപ്രതീക്ഷിതമായ ഭൂകമ്പത്തിന് പിന്നില്‍ ഉത്തരകൊറിയയുടെ ആണവപരീക്ഷണമാണെന്ന സംശയത്തിലാണ് ദക്ഷിണ കൊറിയ. കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ആണവപരീക്ഷണം നടത്തിയതാണോയെന്നും അന്വേഷിക്കുന്നുണ്ട്.


Also Read:അന്തരീക്ഷ മലിനീകരണം രൂക്ഷമായിട്ടും 1500 കോടിയുടെ ഗ്രീന്‍ ഫണ്ട് ഉപയോഗിക്കാതെ ദല്‍ഹി


ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തലസ്ഥാനമായ സോളിലും രാജ്യത്തിന്റെ മറ്റു പലഭാഗങ്ങളിലും ശക്തിയായി ഭൂമി കുലുങ്ങുകയായിരുന്നു. തുറമുഖ നഗരമായ പോഹാങ്ങില്‍ നിന്നു 9 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. അതേസമയം പരിക്കേറ്റവരുടെ എണ്ണം ഇനിയു കൂടാനാണ് സാധ്യതയെന്ന് പൊതുഭരണ വകുപ്പിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read: മെസിയും ക്രിസ്റ്റ്യാനോയും ഇല്ലെങ്കില്‍ ലാലീഗയില്ല: ലീഗ് പ്രസിഡന്റ്


ആസിയാന്‍ ഉച്ചകോടി കഴിഞ്ഞു മടങ്ങിയെത്തിയാലുടന്‍ പ്രസിഡന്റ് മൂണ്‍ ജെ.ഇന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. രാജ്യത്തെ ആണവറിയാക്ടറുകളെല്ലാം സുരക്ഷിതമാണെന്നും സൂനാമി മുന്നറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും രാജ്യത്തുണ്ടായിരുന്നു. സെപ്റ്റംബറില്‍ ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണത്തില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി.

Advertisement