രാഷ്ട്രീയത്തിലേക്കില്ലെന്ന് ഗാംഗുലി; മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ഇതേ അനുഭവം
national news
രാഷ്ട്രീയത്തിലേക്കില്ലെന്ന് ഗാംഗുലി; മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ഇതേ അനുഭവം
ന്യൂസ് ഡെസ്‌ക്
Tuesday, 15th October 2019, 11:36 pm

ന്യൂദല്‍ഹി: തനിക്ക് രാഷ്ട്രീയ താല്‍പ്പര്യമില്ലെന്നും രാഷ്ട്രീയത്തില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബി.സി.സി.ഐ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടികാഴ്ച്ചക്ക് പിന്നാലെ ഗാംഗുലി ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം നിഷേധിച്ച് ഗാംഗുലി രംഗത്തെത്തിയിരിക്കുകയാണ്.

‘ഞാന്‍ ആദ്യമായി അമിത് ഷായുമായി കൂടികാഴ്ച്ച നടത്തി. അവിടെ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല’ ഗാംഗുലി വ്യക്തമാക്കി. ബി.സി.സി.ഐയെ സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ചയായില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‍ മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ സമയത്തും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. രാഷ്ട്രീയത്തില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗാംഗുലി വ്യക്തമാക്കി.


നേരത്തെ സമാനമായ മറുപടിയായിരുന്നു അമിത്ഷായും നല്‍കിയത്.
ബി.സി.സി.ഐ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യാതൊരു ഇടപാടും നടന്നിട്ടില്ലെന്നും ആരാണ് ബി.സി.സി പ്രസിഡണ്ട് ആവേണ്ടതെന്ന് താനല്ല തീരുമാനിക്കേണ്ടതെന്നും അതിന് ബി.സി.സി.ഐക്ക് അവരുടേതായ തെരഞ്ഞെടുപ്പ് പ്രക്രിയകളുണ്ടെന്നുമായിരുന്നു ഷായുടെ മറുപടി.

ബി. സി. സി .ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. എല്ലാ സ്ഥാനത്തേക്കും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അമിത് ഷായുടെ മകന്‍ ബി.സി.സി.ഐ അംഗമാകുമെന്ന് നേരത്തെത്തന്നെ സൂചനയുണ്ടായിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത് ജയ് ഷായായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ