സൗരവ് ഗാംഗുലിക്ക് വീണ്ടും നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Cricket
സൗരവ് ഗാംഗുലിക്ക് വീണ്ടും നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th January 2021, 3:06 pm

കൊല്‍ക്കത്ത: ബി.സി.സി.ഐ അധ്യക്ഷനും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലിയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം. നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബവും ആശുപത്രിയിലുണ്ട്. അതേസമയം കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഈ മാസം ആദ്യം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയധമനിയിലുണ്ടായ ബ്ലോക്ക് നീക്കം ചെയ്യുകയും സ്റ്റണ്ട് ഇടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജനുവരി ഏഴിന് അദ്ദേഹം ആശുപത്രി വിട്ടിരുന്നു.

അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും മൂന്ന് ആഴ്ചകള്‍ക്കുശേഷം വീണ്ടും മെഡിക്കല്‍ ചെക്കപ്പ് നടത്തുമെന്നായിരുന്നു അന്ന് വുഡ്ലാന്റ് ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. രൂപാലി ബസു പറഞ്ഞത്.

കാര്‍ഡിയോളജിസ്റ്റ് ഡോ. ദേവി ഷെട്ടിയും ഒമ്പത് ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘവും ഗാംഗുലിയെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചത്.

ജനുവരി രണ്ടിന് രാവിലെ 11 മണിയോടെ ഹോം ജിംനേഷ്യത്തില്‍ ശാരീരിക വ്യായാമം ചെയ്യുന്നതിനിടെയാണ് ഗാംഗുലിയ്ക്ക് നെഞ്ചുവേദനയും തലകറക്കവും അനുഭവപ്പെട്ടത്.

തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി നടത്തുകയും ചെയ്തു. ജനുവരി 2 ന് അദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sourav Ganguly Complains of Chest Pain, Being Taken to Hospital