എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയില്‍ വിജയം നേടുന്നതിലല്ല വിദേശത്ത് കളിച്ച് ജയിക്കുന്നതിലാണ് കാര്യം: ഗാംഗുലി
എഡിറ്റര്‍
Saturday 23rd March 2013 11:49am

ഹൈദരാബാദ്: ഇന്ത്യന്‍ മണ്ണില്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസവും അതുപോലെ തന്നെ വിജയം നേടാമെന്ന ആത്മവിശ്വാസവുമുണ്ട്.

Ads By Google

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മൂന്ന് ടെസ്റ്റ് മത്സരവും ടീമിന് ജയിക്കാനായതിന് പിന്നിലും ഈയൊരു കാര്യമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നേടുന്ന അതേ വിജയം വിദേശരാജ്യങ്ങളില്‍ ചെന്ന് കളിക്കുമ്പോഴും നേടാന്‍ കഴിയണമെന്നാണ് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറയുന്നത്.

ഇന്ത്യയില്‍ കളിക്കുന്ന അതേ ഫോമില്‍ വിദേശത്ത് ചെന്ന് കളിക്കാന്‍ ടീമിന് കഴിയാറുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ അത് സാധിച്ചേ പറ്റൂ. ഇന്ത്യയില്‍ വിജയം നേടുന്നതിലല്ല കാര്യമെന്നും ഗാംഗുലി പറഞ്ഞു.

ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക തുടങ്ങിയ തുടങ്ങിയ ടീമുകള്‍ അവരുടെ രാജ്യത്ത് കളിക്കുന്ന പോലെ തന്നെ മറ്റ് രാജ്യങ്ങളില്‍ ചെന്നാലും പെര്‍ഫോം ചെയ്യും. ആ ഒരു ലെവലിലേക്ക് എത്താന്‍ ടീമിന് കഴിയണം.

ഇംഗ്ലണ്ട് ടീമിന് അവരുടെ രാജ്യത്ത് കളിക്കുന്ന അതേ ഫോമോടെ ഇന്ത്യയില്‍ എത്തിയാലും കളിക്കും. പല മത്സരങ്ങളും അവര്‍ ഇന്ത്യയില്‍ വിജയിച്ചിട്ടുമുണ്ട്.

നമ്മെ സംബന്ധിച്ച് ഹോം ഗ്രൗണ്ടില്‍ മത്സരം ജയിക്കുന്നതിനേക്കാളുപരി വിദേശത്ത് ചെന്ന് മത്സരം ജയിക്കുകയാണ് വേണ്ടത്. അതിനായി ടീം തയ്യാറെടുത്തേ പറ്റൂ- ഗാംഗുലി പറഞ്ഞു.

Advertisement