ലോക്ഡൗണ്‍; പ്രയാസമനുഭവിക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ അരി നല്‍കാന്‍ സൗരവ് ഗാംഗുലി
COVID-19
ലോക്ഡൗണ്‍; പ്രയാസമനുഭവിക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ അരി നല്‍കാന്‍ സൗരവ് ഗാംഗുലി
ന്യൂസ് ഡെസ്‌ക്
Thursday, 26th March 2020, 12:07 am

കൊല്‍ക്കത്ത: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാരണം പ്രയാസമനുഭവപ്പെടുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ അരി നല്‍കുമെന്ന് മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലി. ഗാംഗുലിയും ലാല്‍ ബാബ റൈസ് കമ്പനിയും ചേര്‍ന്നാണ് സര്‍ക്കാര്‍ സ്‌കൂളില്‍ പാര്‍പ്പിച്ച പാവങ്ങള്‍ക്ക് അരി നല്‍കുക.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഗാംഗുലിയുടെ ഈ നീക്കം സംസ്ഥാനത്തെ മറ്റുള്ളവരെ കൂടി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദിപ്പിക്കുമെന്ന് ലാല്‍ ബാബ റൈസ് കമ്പനി പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് മൂന്നുകോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രമുഖ ബിസ്‌ക്കറ്റ് കമ്പനിയായ പാര്‍ലെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളെ മുന്‍നിര്‍ത്തി പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലെ മാതൃകാപരമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ കഴി പാര്‍ലെ ജി പാക്കറ്റുകള്‍ വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇതിനായി തങ്ങളുടെ നിര്‍മ്മാണ യൂണിറ്റിലെ 50 ശതമാനം തൊഴിലാളികളെ ഉപയോഗിക്കുമെന്നും ആവശ്യത്തിനനുസരിച്ച് വിപണിയില്‍ ഉല്‍പ്പന്നം എത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഓരോ ആഴ്ചയിലും ഒരു കോടി പാക്കറ്റ് വീതം വിതരണം ചെയ്യാനാണ് തീരുമാനമെന്ന് പാര്‍ലെ പ്രൊഡക്ട് കാറ്റഗറി മേധാവി മായങ്ക് ഷാ പറഞ്ഞു. ‘സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകളും സര്‍ക്കാര്‍ ഏജന്‍സികളിലൂടെയാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഓരോ ആഴ്ചയും ഒരുകോടി പാക്കറ്റ് വീതം വിതരണത്തിന് സജ്ജമാക്കും’, മായങ്ക് ഷാ പി.ടി.ഐയോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ