എഡിറ്റര്‍
എഡിറ്റര്‍
സ്വദേശിവത്കരണം; പ്രവാസികള്‍ക്ക് സൗദി ജയിലില്‍ നരകയാതന
എഡിറ്റര്‍
Thursday 28th March 2013 12:40pm

അഭയാര്‍ത്ഥി ക്യാമ്പുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഇടുങ്ങിയ ചെറിയ ഹാളുകളില്‍ നൂറോളം പേരെയാണ് ഒന്നിച്ചു പാര്‍പ്പിച്ചിരിക്കുന്നത്. കടുത്ത ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥയില്‍ കണക്കിലധികം പേര്‍ കിടക്കാനും ഇരിക്കാനും സ്ഥലമില്ലാതെ ശ്വാസം മുട്ടിയാണ് കഴിയുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ പേരിനുമാത്രമാണ് ഉള്ളത്. ഇതുകാരണം വിസര്‍ജ്ജ വസ്തുക്കളും മറ്റു മാലിന്യങ്ങളും കുമിഞ്ഞു കൂടി ദുര്‍ഗന്ധ പൂരിതവും അനാരോഗ്യകരവുമായ അവസ്ഥയിലാണ് ഇവര്‍ ദിനങ്ങള്‍ തള്ളി നീക്കുന്നത്.


ടി.കെ സബീന

സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി പിടിയിലാകുന്ന വിദേശികള്‍ക്ക് ജയിലില്‍ അനുഭവിക്കേണ്ടി വരുന്നത് കനത്ത ദുരിതം. സ്വദേശിവത്കരണത്തിന് സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സമയം കഴിഞ്ഞ ആഴ്ചയാണ് അവസാനിച്ചത്.

Ads By Google

ഇതേ തുടര്‍ന്ന് സൗദി പോലീസ് ശക്തമായ പരിശോധനയും കടുത്ത നടപടികളുമാണ് കൈകൊള്ളുന്നത്. രാവിലെ സുബ്ഹ് നമസ്‌കാരത്തിനു മുമ്പു തന്നെ പോലീസ് സേന തങ്ങളുടെ താമസസ്ഥാലത്തും മറ്റും പരിശോധനയുടെ പേരിലെത്തുന്നതായും ഇഖാമ (താമസ അനുമതി)യുള്ളവരെ കൂടി അനധികൃതമായി പിടികൂടുന്നതായും പ്രവാസികള്‍ പറഞ്ഞു.

ഇഖാമ വാങ്ങിയ ശേഷം പോലീസ് തന്നെ അതു കീറി കളഞ്ഞ് ഇഖാമ ഇല്ലെന്ന് കുറ്റം ചുമത്തി തടവിലാക്കുകയാണ് ചെയ്യുന്നത്.

ഇഖാമയുടെ കാലാവധി തീര്‍ന്നവരെ സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനിയുടെ തൊഴിലാളികളാണെന്ന പേരില്‍ പുതുക്കി നല്‍കാതെ നിയമലംഘനം നടത്തിയവരായി ആരോപിച്ച് പിടിച്ചു കൊണ്ടു പോകുകയാണ്. പ്രതിദിനം ആയിരക്കണക്കിനാളുകളെയാണ് ഇത്തരത്തില്‍ സൗദി പോലീസ് പിടികൂടുന്നത്.

ഇവരെ കുറ്റം ചുമത്തി ജയിലിലേക്കയക്കുയാണ് ചെയ്യുന്നത്. ജയിലില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ പച്ചയായ ലംഘനങ്ങളാണ് നടക്കുന്നതെന്നും പ്രവാസികള്‍ പറയുന്നു.

അഭയാര്‍ത്ഥി ക്യാമ്പുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഇടുങ്ങിയ ചെറിയ ഹാളുകളില്‍  നൂറോളം പേരെയാണ് ഒന്നിച്ചു പാര്‍പ്പിച്ചിരിക്കുന്നത്. കടുത്ത ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥയില്‍ കണക്കിലധികം പേര്‍ കിടക്കാനും ഇരിക്കാനും സ്ഥലമില്ലാതെ ശ്വാസം മുട്ടിയാണ് കഴിയുന്നത്.

നിതാഖത്ത് നിയമപ്രകാരം തൊഴില്‍ മേഖലയെ ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. സ്വദേശിവത്കരണം ഏറ്റവും കുറവുള്ള വിഭാഗമാണ് ചുവപ്പ്. കുറഞ്ഞ തോതിലെങ്കിലും സ്വദേശികളെ ഉള്‍പ്പെടുത്തിയവരാണ് മഞ്ഞ വിഭാഗത്തില്‍ പെടുക.

പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ പേരിനുമാത്രമാണ് ഉള്ളത്. ഇതു കാരണം വിസര്‍ജ്ജ വസ്തുക്കളും മറ്റു മാലിന്യങ്ങളും കുമിഞ്ഞു കൂടി ദുര്‍ഗന്ധ പൂരിതവും അനാരോഗ്യകരവുമായ അവസ്ഥയിലാണ് ഇവര്‍ ദിനങ്ങള്‍ തള്ളി നീക്കുന്നത്.

കനത്ത ചൂടുള്ള കാലാവസ്ഥയാണ് സൗദിയില്‍ നിലവിലുള്ളത്. ഇതെല്ലാം കാരണം ചിക്കന്‍പോക്‌സ് ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിച്ചിട്ടുണ്ടെന്നും,ആവശ്യത്തിനുള്ള ഭക്ഷണവും, കുടിവെള്ളവും  പോലും ലഭിക്കാതെ ദുരിതത്തിലാണ് ജയിലില്‍ കഴിഞ്ഞതെന്നും നാട്ടിലെത്തി പ്രവാസികള്‍ പറഞ്ഞു.

അഞ്ചു ദിവസം മുതല്‍ ഒരു മാസം വരെയാണ് നിതാഖത്ത് പ്രകാരം പിടിയിലാകുന്നവര്‍ ജയിലില്‍ കഴിയേണ്ടി വരിക.

ഇവര്‍ക്കു പുറമെ വന്‍ തുക ചെലവഴിച്ച് ഫ്രീവിസയിലും , ബിനാമി ബിസിനസ്സ് നടത്തുന്നവരുടെയും സ്ഥിതിയും മറിച്ചല്ല. സ്വദേശിവത്കരണം നടപ്പാക്കാത്തതിനെ തുടര്‍ന്ന്  ഇവരെയും പിടിച്ചുകൊണ്ടു പോകുകയാണ്.

84 ലക്ഷം വിദേശികളാണ് സൗദിയിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും നിതാഖത്ത് നടപ്പാക്കാത്ത കമ്പനികള്‍ക്കു കീഴിലു്ള്ളവരോ, സ്ഥാപനങ്ങളുള്ളവരോ ,ഫ്രീവിസക്കാരോ ആണ്. ഇവരെയെല്ലാം ക്രിമിനല്‍ കേസില്‍ പിടിക്കപ്പെടുന്നവരേക്കാള്‍ ദുരിതത്തിലാണ് ജയിലില്‍ കഴിയേണ്ടി വരുന്നത്.

സ്വദേശിവത്കരണം ശക്താകുന്നതോടെ വരും ദിവസങ്ങളില്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാകുമെന്നാണ് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഇതോടെ ലക്ഷകണക്കിന് പ്രവാസികളുടെ ജീവിതമാണ് ആശങ്കയിലായിരിക്കുന്നത്.  അതേ സമയം നിതാഖത്തിന്റെ ഭാഗമായി പിടിയിലാകുന്ന ഇന്ത്യക്കാര്‍ക്ക് പുനരധിവാസം നല്‍കണമെന്ന് സൗദി സര്‍ക്കാരിനോട് കേന്ദ്രമന്ത്രി വയലാര്‍ രവി ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വദേശി വത്കരണത്തിനു തയ്യാറാകാതിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികളാരംഭിച്ചിരുന്നു. ഇതന്റെ ഭാഗമായി പ്രതിദിനം നൂറിലധികം ആളുകളാണ് സൗദിയില്‍ നിന്നും പോരുന്നത്.

ലൈസന്‍സുള്ള പതിനെട്ട് ലക്ഷം സ്ഥാപനമാണ് സൗദിയിലുള്ളത്. ഇതില്‍ ഏഴു ലക്ഷം ചെറുകിട സ്ഥാപനങ്ങളാണ് ഉള്ളത്.
ഇതില്‍ 84 ശതമാനം സ്ഥാപനങ്ങളും നിതാഖത്ത് നിയമം നടപ്പാക്കിയിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.


സൗദിയിലുള്ള 84ശതമാനം വിദേശികളില്‍ 5.74 ലക്ഷം മലയാളികളുണ്ടെന്നാണ് സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ കേരള മൈഗ്രേഷന്‍ സര്‍വെ വ്യക്തമാക്കുന്നത്.


കമ്പനികള്‍ക്കെതിരെ ശക്തമായ  നടപടികളാരംഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുകയോ, ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇഖാമ (താമസാനുമതി) പുതുക്കി നല്‍കുകയോ ചെയ്യില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

2011 നവംബറിലാണ് നിതാഖത്ത് നിയമം സൗദി സര്‍ക്കാര്‍ കൊണ്ടു വന്നത്. ഇത് പ്രകാരം  സ്ഥാപനങ്ങളില്‍ പത്തിലൊന്നു ജീവനക്കാര്‍ സ്വദേശിയായിരിക്കണമെന്നാണ് നിബന്ധന .

നിതാഖത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സമയം മാര്‍ച്ച് 21 ന് അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ നടപടികള്‍. ഈ നിയമപ്രകാരമുള്ള നടപടികള്‍ ശനിയാഴ്ച മുതല്‍ കര്‍ക്കശമായിരിക്കുമെന്നാണ് സൗദി അധികൃതര്‍ പറയുന്നത്.

 1 ലക്ഷം പേര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരുമാണ്. നിതാഖത്ത് നിയമം പ്രാബല്യത്തില്‍ വന്നതോടെ ലക്ഷകണക്കിന് പ്രവാസികളുടെ ഭാവിയാണ് ആശങ്കയിലായിരിക്കുന്നത്.

നിതാഖത്ത് നിയമപ്രകാരം തൊഴില്‍ മേഖലയെ ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. സ്വദേശിവത്കരണം ഏറ്റവും കുറവുള്ള വിഭാഗമാണ് ചുവപ്പ്. കുറഞ്ഞ തോതിലെങ്കിലും സ്വദേശികളെ ഉള്‍പ്പെടുത്തിയവരാണ് മഞ്ഞ വിഭാഗത്തില്‍ പെടുക.

പത്ത്‌ പേര്‍ക്ക് ഒരാളെന്ന നിലയിലെങ്കിലും സ്വദേശികളെ ഉള്‍പ്പെടുത്തിയ വിഭാഗമാണ് പച്ച. ചുവപ്പ് കാറ്റഗറിയില്‍പ്പെട്ടവര്‍ പച്ച കാറ്റഗറിയിലേക്ക് മാറണമെന്നാണ് നിതാഖത് നിയമത്തിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ ഇതിനുള്ള കാലാവധി അവസാനിച്ച ശേഷം നടന്ന കര്‍ശന പരിശോധനയില്‍ വാണിജ്യ, വ്യവസായ മേഖലകളിലെ രണ്ടര ലക്ഷം സ്ഥാപനങ്ങള്‍ ഒരു സ്വദേശിയെ പോലും നിയമിക്കാത്തതിനാല്‍ അവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്നു തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

‘ചുവപ്പ് പട്ടികയില്‍ (ഒരു സ്വദേശിയെപ്പോലും നിയമിക്കാത്ത സ്ഥാപനങ്ങള്‍) ഇപ്പോഴും തുടരുന്ന ഒട്ടേറെ സ്ഥാപനങ്ങളും ബിനാമി ബിസിനസ് ചെയ്യുന്നവയാണ്. ഇവര്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടാകും.

അനധികൃത താമസക്കാരായ 2,01,350 വിദേശികളെ കഴിഞ്ഞ നാലു മാസത്തിനിടെ തന്നെ സൗദി പോലീസ് നാടുകടത്തിയിരുന്നു.
ആഗോള സാമ്പത്തിക മാന്ദ്യം കാരണം തൊഴിലില്ലാത്ത സൗദിപൗരന്മാരുടെ എണ്ണത്തിലെ വര്‍ധനവാണ് തൊഴില്‍മേഖലയില്‍ സ്വദേശിവത്കരണം(നിതാഖത്ത്) നടപ്പാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

2011 ലെ കണക്കുകള്‍ പ്രകാരം അഞ്ചു ലക്ഷം സൗദി പൗരന്മാര്‍ തൊഴില്‍ രഹിതരാണെന്ന് കണ്ടെത്തിയിരുന്നു.
സൗദിയിലുള്ള 84ശതമാനം വിദേശികളില്‍  5.74 ലക്ഷം മലയാളികളുണ്ടെന്നാണ് സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ കേരള മൈഗ്രേഷന്‍ സര്‍വെ വ്യക്തമാക്കുന്നത്.

ഇതില്‍ 1 ലക്ഷം പേര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരുമാണ്. നിതാഖത്ത് നിയമം പ്രാബല്യത്തില്‍ വന്നതോടെ ലക്ഷകണക്കിന് പ്രവാസികളുടെ ഭാവിയാണ് ആശങ്കയിലായിരിക്കുന്നത്.

Advertisement