സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ISL
‘എതിരാളികള്‍ ജാഗ്രതൈ’; ഐ ലീഗിലെ ചെന്നൈ നായകനെ സ്വന്തമാക്കി കോപ്പലാശാന്റെ ജംഷദ്പൂര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday 9th March 2018 5:39pm

ചെന്നൈ: ഐ.എസ്.എല്‍ നാലാം സീസണ്‍ അവസാനഘട്ടത്തിലേക്ക് കടക്കവേ അടുത്ത സീണിലേക്ക് താരങ്ങളെ തിരഞ്ഞിരിക്കുകയാണ് ടീമുകള്‍. ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നുവെച്ച് സീസണില്‍ മികവു പുലര്‍ത്തിയവരെ സ്വന്തമാക്കാനുള്ള പദ്ധതികളുമായി ടീമുകളും പരിശീലകരും കളം പിടിച്ച കഴിഞ്ഞു.

എതിര്‍ ടീം താരങ്ങള്‍ക്കായി ആദ്യം രംഗത്തെത്തിയ മുംബൈ സിറ്റി എഫ്.സി ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള അഞ്ചു താരങ്ങള്‍ക്കായായിരുന്നു രംഗത്തെത്തിയിരുന്നത്. താരങ്ങള്‍ക്കായി ടീമുകള്‍പണമെറിയുമ്പോള്‍ തന്നെ മികച്ച താരങ്ങളെ നിലനിര്‍ത്താനും ഫ്രാഞ്ചൈസികള്‍ മറന്നിട്ടില്ല. കേരളത്തിന്റെ മധ്യനിരയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ലാല്‍റുത്താറയെ കേരളം നിലനിര്‍ത്തിയെന്ന വാര്‍ത്തയും നേരത്തെ പുറത്തുവന്നിരുന്നു.

ഇതിനു പിന്നാലെയാണ് ഐ ലീഗ് ക്ലബായ ചെന്നൈ സിറ്റിയുടെ ക്യാപ്റ്റന്‍ സൂസൈരാജിനെ ജംഷദ്പൂര്‍ ക്യാമ്പിലെത്തിച്ചെന്ന വാര്‍ത്ത പുറത്തുവരുന്നത്. താരത്തെ ജംഷദ്പൂരിന് കൈമാറാന്‍ തീരുമാനമാനിച്ച വിവരം ചെന്നൈ സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സീസണില്‍ ചെന്നൈ സിറ്റിയുടെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിഞ്ഞ സൂസൈരാജ് മികച്ച പ്രകടനമാണ് ഐ ലീഗില്‍ പുറത്തെടുത്തിരുന്നത്. നായക മികവിനൊപ്പം ചെന്നൈ മിഡ്ഫില്‍ഡിലും മികവ് പുലര്‍ത്തിയ സൂസൈരാജ് ലീഗിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.

രണ്ട് വര്‍ഷത്തെ കരാറിലാണ് സൂസൈരാജ് ജംഷദ്പൂരില്‍ എത്തുന്നത്. 25 ലക്ഷത്തോളമാണ് യുവതാരത്തിന്റെ ട്രാന്‍സ്ഫര്‍ തുക.

Advertisement