എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി കേസ്: 34 പ്രതികള്‍ക്കും ജാമ്യം
എഡിറ്റര്‍
Thursday 21st March 2013 10:30am

കൊച്ചി: സൂര്യനെല്ലി കേസിലെ 34 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ രാജു അടക്കമുള്ളവര്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

Ads By Google

50000 രൂപയുടേയും രണ്ട് ആള്‍ ജാമ്യത്തിന്റേയും മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സൂര്യനെല്ലി പെണ്‍കുട്ടിയുടെ സൈ്വര്യജീവിതത്തിന് ഭംഗം വരുത്തരുതെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്.

പ്രതികള്‍ കേരളം വിട്ട് പോകരുത്, പാസ്‌പോര്‍ട്ട് കോടതിക്ക് കൈമാറണം എന്നീ നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.

സ്ത്രീപീഡനങ്ങള്‍ക്കായുള്ള പ്രത്യേക ബഞ്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസില്‍ സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് കേസ് വീണ്ടും ഹൈക്കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ കെ.ടി ശങ്കരന്‍, എം.സി ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

പ്രതികള്‍ക്ക് കോട്ടയം കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നതും ഹൈക്കോടതി താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

കേസിലെ മൂന്നാം പ്രതിയായ ധര്‍മരാജന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ ജാമ്യം ബാധകമല്ല. അടുത്തമാസം രണ്ടിന് പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

പ്രതികള്‍ കീഴടങ്ങാതെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി ഈ വാദം തള്ളുകയായിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ പ്രതികള്‍ കീഴടങ്ങണമെന്ന് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Advertisement