നാദാപുരം സ്‌ഫോടനം: സൂപ്പി നരിക്കാട്ടേരിയുടെ സഹോദരന്‍ അറസ്റ്റില്‍
Kerala
നാദാപുരം സ്‌ഫോടനം: സൂപ്പി നരിക്കാട്ടേരിയുടെ സഹോദരന്‍ അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Wednesday, 4th May 2011, 10:10 am

നാദാപുരം: അഞ്ചുപേരുടെ മരണത്തിനിടയാക്കിയ നരിക്കാട്ടേരി ബോംബ് സ്‌ഫോടനക്കേസില്‍ മുസ്‌ലിംലീഗ് നേതാവും കുറ്റിയാടി മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായിരുന്ന സൂപ്പി നരിക്കാട്ടേരിയുടെ സഹോദരനെ െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നരിക്കാട്ടേരിയിലെ തയ്യില്‍ മൊയ്തു(56)വിനെയാണ് സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതോടെ നരിക്കാട്ടേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റിലായി.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കുറ്റിയാടി മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായിരുന്ന സൂപ്പി നരിക്കാട്ടേരിയുടെ ജ്യേഷ്ഠനായ മൊയ്തുവിനെ ഇന്നലെ ചോദ്യംചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം നാദാപുരം ടി.ബിയിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു ക്രൈംബ്രാഞ്ച് സി.ഐ. ധനഞ്ജയന്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ കൂടിയായ മൊയ്തുവിന്റെ വീടിനു സമീപത്തായിരുന്നു സ്‌ഫോടനമുണ്ടായത്.

കഴിഞ്ഞ ഫെബ്രുവരി 26നു രാത്രിയിലാണ് നരിക്കാട്ടേരി അണിയാറ ക്കുന്നിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചു മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായതെന്നാണു നിഗമനം.