| Tuesday, 21st May 2013, 7:00 am

പ്ലേസ്റ്റേഷന്‍ 4ന്റെ ട്രെയിലര്‍ സോണി പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പ്ലേസ്റ്റേഷന്‍ 4 ന്റെ ടീസര്‍ ട്രെയ്‌ലര്‍ പ്ലേസ്റ്റേഷന്‍ പുറത്തിറക്കി. മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ബോക്‌സ് ഇവന്റ് മുന്‍കൂട്ടിക്കണ്ടാണ് സോണി ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.

പ്ലേസ്‌റ്റേഷന്‍ 4 എന്ന് പുറത്തിറങ്ങുമെന്നതിന്റെ യാതൊരു സൂചനകളും ലഭ്യമായിട്ടില്ല. എന്നാല്‍ ജൂണ്‍ 10 ന് പുറത്തിറങ്ങുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.[]

പ്ലേസ്റ്റേഷന്‍ ഗെയിമുകള്‍ക്ക് യുവാക്കളില്‍ നിന്നും കുട്ടികളില്‍ നിന്നും നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.  ഇതിനാലാണ് ടീസര്‍ പുറത്തിറക്കി സോണി തങ്ങളുടെ നില ഭദ്രമാക്കിയിരിക്കുന്നത്.

വോയ്‌സ ബേസ്ഡ് കമാന്റുമായാണ് പുതിയ ഗെയിം എത്തുന്നത് എന്നാണ് അറിയുന്നത്. ഡൗണ്‍ലോഡ് ചെയ്ത് കൊണ്ടിരിക്കേ തന്നെ ഗെയിം കളിക്കാം എന്ന സവിശേഷതയും പ്ലേസ്റ്റേഷന്‍ 4ന് ഉണ്ടെന്നാണ് അറിയുന്നത്.

We use cookies to give you the best possible experience. Learn more