എഡിറ്റര്‍
എഡിറ്റര്‍
20 മെഗാപിക്‌സല്‍ ക്യാമറയുമായി സോണിയുടെ ഫാബ്ലറ്റ്
എഡിറ്റര്‍
Monday 24th June 2013 4:25pm

sony-honami

സോണിയുടെ പുതിയ ഫാബ്ലറ്റ് ഹൊനാമിയുടെ ചിത്രങ്ങള്‍ ലീക്കായി.

5 ഇഞ്ച് ഡിസ്‌പ്ലേയും 1080*1920 ഡിസ്‌പ്ലേയുമാണ് ഫോണിന്റെ പ്രത്യേകത. കോഡ് കോര്‍ സ്‌നാപ് ഡ്രാഗണ്‍ എംഎസ്എം8974 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.    2 GB റാമാണ് ഉപയോഗിച്ചിരിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 32 GB വരെ മെമ്മറി ഉയര്‍ത്താം.

Ads By Google

സോണി ജി ലെന്‍സ് ഉപയോഗിച്ചുള്ള 20 മെഗാപിക്‌സല്‍ ക്യാമറ തന്നെയാണ് ഫോണിന്റെ പ്രത്യേകതകളില്‍ എടുത്തു പറയാനുള്ളത്. സൈബര്‍ ഷോട്ട്, ക്യാമറ യു ഐ, ക്യാമറ ഷട്ടര്‍ കീ  എന്നീ ഓപ്ഷനുകളും ഉണ്ട്. 1080 p വീഡിയോ വരെ എടുക്കാം.

3000 mAH ബാറ്ററി ലൈഫാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. ഇതില്‍ തന്നെ പവര്‍ സേവിങ് മോഡും ഉണ്ട്. 4.2.2 ആന്‍ഡ്രോയ്ഡ് ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. എച്ച് ടി സി വണ്ണിലും എസ് ഫോറിലും ഇതു തന്നെയാണ്. വൈഫൈ മൈക്രാകാസ്റ്റും ബ്ലൂടൂത്ത് 4.0 കണക്ടിവിറ്റിയും ഉണ്ട്.

Advertisement