എഡിറ്റര്‍
എഡിറ്റര്‍
സംഗീത സംവിധായകനായി സോനു നിഗം
എഡിറ്റര്‍
Saturday 2nd March 2013 10:55am

അനില്‍ ശര്‍മ സംവിധാനം ചെയ്യുന്ന സിങ് സാഹിബ് ദ ഗ്രേറ്റ് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം ചിട്ടപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് ഗായകന്‍ സോനു നിഗം.

Ads By Google

തന്റെ ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഗാനം സോനു നിഗം തന്നെ ചിട്ടപ്പെടുത്തണമെന്ന നിര്‍ബന്ധം സംവിധാനയകന്‍ അനില്‍ ശര്‍മയ്ക്ക് തന്നെയായിരുന്നെന്നാണ് സോനു നിഗം പറയുന്നത്.

തങ്ങള്‍ ആത്മസുഹൃത്തുക്കളാണെന്നും അതുകൊണ്ട് തന്നെ തന്നെ കുറിച്ച് എല്ലാം അനിലിന് അറിയുമെന്നും സോനു പറയുന്നു.

സോനു നിഗം ചിട്ടപ്പെടുത്തിയ ഒരു ഗാനം ഒരിക്കല്‍ സണ്ണി ഡിയോള്‍ കേള്‍ക്കുകയും അദ്ദേഹം ഈ പാട്ട് തങ്ങളുടെ ചിത്രത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് അറിയുന്നത്.

രാഹത് ഫതേ അലി ഖാന്‍ ആലപിച്ചിരിക്കുന്ന ഈ ഗാനം എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. അമൃത റാവു സണ്ണി ഡിയോള്‍, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്.

സണ്ണിഡിയോള്‍ അഭിനയിക്കുന്ന ഗാനരംഗമാണ് സോനു നിഗം ചിട്ടപ്പെടുത്തിയത്. തന്റെ ശബ്ദത്തേക്കാല്‍ രാഹത്തിന്റെ ശബ്ദമാണ് സണ്ണിക്ക് യോജിക്കുന്നതെന്നും അതിനാലാണ് അദ്ദേഹത്തെ തന്നെ പാട്ട് പാടാനായി തിരഞ്ഞെടുത്തതെന്നും സോനു നിഗം പറയുന്നു.

Advertisement