കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ഉടനില്ല; സോണിയ തുടരും
national news
കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ഉടനില്ല; സോണിയ തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th October 2021, 1:31 pm

ന്യൂദല്‍ഹി: സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി തുടരും. നേതൃമാറ്റം എന്ന ജി 23 നേതാക്കളുടെ ആവശ്യത്തിനു തല്‍ക്കാലം വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും. ലഖിംപൂരില്‍ പ്രിയങ്കയുടെയും രാഹുലിന്റേയും ഇടപെടല്‍ ഗുണം ചെയ്‌തെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

വിമതനേതാക്കളിലൊരാളായ ഗുലാം നബി ആസാദ് കൊടുത്ത കത്തിന്റേയും ജി 23 യോഗത്തിന്റേയും അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള ഏകദേശ തീയതിയും പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചേക്കും.

മുഴുവന്‍ സമയ അധ്യക്ഷനെ കോണ്‍ഗ്രസിന് വേണമെന്നാണ് ഗുലാം നബി ആസാദിന്റേയും കപില്‍ സിബലിന്റേയും ആവശ്യം. എന്നാല്‍ വിമത ശബ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.

2022 ല്‍ നടക്കുന്ന യു.പി തെരഞ്ഞെടുപ്പിന് ശേഷം മതി പുതിയ അധ്യക്ഷന്‍ എന്നാണ് നേതൃത്വത്തിന്റെ വികാരം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജി വെച്ചത്. ഇതിന് പിന്നാലെയാണ് സോണിയയെ താല്‍ക്കാലിക അധ്യക്ഷയാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sonia Gandhi will continue as Interim President Congress